Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതുരങ്കപ്പാത...

തുരങ്കപ്പാത പരിശോധനക്കെത്തിയ ഉദ്യോഗസ്​ഥൻ മാധ്യമപ്രവർത്തകരെ കണ്ട് സ്ഥലം വിട്ടു

text_fields
bookmark_border
കുതിരാന്‍: തുരങ്കപാതയുടെ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥൻ മാധ്യമപ്രവത്തകരെയും നാട്ടുകാരെയും കണ്ട് സ്ഥലം വിട്ടു. റീജനല്‍ ഓഫിസര്‍ രാജ് പുരോഹിതാണ് തുരങ്കപാത പരിസരത്ത് വെച്ച് കാമറയുമായി കാത്ത് നില്‍ക്കുന്ന മാധ്യമ പ്രവത്തകരെയും നാട്ടുകാരെയും കണ്ട് ബഹളംവെച്ച് വാഹനത്തില്‍ കയറി രക്ഷപ്പെട്ടത്. പിന്നീട് തുരങ്കപാത നിർമാണകമ്പനി ഉദ്യോഗസ്ഥരോട് ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പഴയ കുതിരാന്‍ റോഡ് അടച്ചു കെട്ടാനുള്ള നീക്കത്തില്‍ നാട്ടുക്കാര്‍ക്ക് പ്രതിഷേധമുണ്ട്. ഇതുൾപ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കാനായാണ് നാട്ടുകാര്‍ കാത്തുനിന്നത്. ഇക്കാര്യം മണത്തറിഞ്ഞ ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തില്‍ സംസാരിച്ചാല്‍ പ്രശ്‌നമാകും എന്ന് സംശയിച്ച് സ്ഥലം വിടുകയായിരുന്നു. വ്യഴാഴ്ച 11ന് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തും എന്നറിയിച്ചതനുസരിച്ചാണ് നാട്ടുകാരും തൊഴിലാളികളും മാധ്യമപ്രവർത്തകരും കാത്ത് നിന്നത്. എന്നാല്‍ 1.30 ഓടെയാണ് ഇദ്ദേഹം എത്തിയത്. പ്രഗതിയുടെയും കെ.എം.സി യുടെയും ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പഴയ കുതിരാന്‍ റോഡ് അടച്ചു കെട്ടിയാല്‍ കൊമ്പഴ മുതല്‍ വഴുക്കും പാറ വരെയുള്ള വീട്ടുകാരുടെ യാത്രയെ കാര്യമായി ബാധിക്കുെമന്നും കെ.എം.സി കമ്പനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി റോഡ് അടക്കാന്‍ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story