Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTകെ.എസ്.എഫ്.ഇയെ സർക്കാർ അപകടത്തിലാക്കുന്നു ^ബെന്നി ബഹനാൻ
text_fieldsbookmark_border
കെ.എസ്.എഫ്.ഇയെ സർക്കാർ അപകടത്തിലാക്കുന്നു -ബെന്നി ബഹനാൻ തൃശൂർ: സംസ്ഥാന സർക്കാറിെൻറ സാമ്പത്തിക പ്രതിസന്ധിയും ബാധ്യതകളും മറികടക്കാനുള്ള കറവപ്പശുവാക്കുന്നതിലൂടെ കെ.എസ്.എഫ്.ഇയുടെ നിലനിൽപ്പ് അപകടത്തിലാവുകയാെണന്ന് ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബെന്നി ബഹനാൻ പറഞ്ഞു. കെ.എസ്.എഫ്.ഇയുടെ തൃശൂരിലെ മുഖ്യ ഒാഫിസ് സി.പി.എമ്മിെൻറ ഒാഫിസ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 1969ൽ സ്ഥാപിതമായതു മുതൽ ഇൗ സംസ്ഥാന പൊതുമേഖല സ്ഥാപനം ലാഭത്തിലാണ്. എന്നാൽ, ഇത്തവണ ഇടതു സർക്കാറിെൻറ നയങ്ങൾ ഇതിന് ഭീഷണിയാവുന്നുണ്ട്. കെ.എസ്.എഫ്.ഇയെക്കൊണ്ട് ബാങ്കുകളിൽനിന്ന് 1,200 കോടി രൂപ എടുപ്പിച്ച് ട്രഷറിയിൽ അടപ്പിച്ചു. ഇതടക്കം 4,500 കോടി രൂപ ഇതിനകം ട്രഷറിയിൽ കെ.എസ്.എഫ്.ഇ നിക്ഷേപിച്ചു കഴിഞ്ഞു. ഇൗ തുക സമയത്തിന് തിരിച്ചു കിട്ടാതായതോടെ ചിട്ടിപ്പണവും വായ്പയും കൊടുക്കുന്നത് മുടങ്ങുന്ന സാഹചര്യമാണ്. തിരുവനന്തപുരത്ത് കെ.എസ്.എഫ്.ഇ സൊസൈറ്റിയിൽനിന്ന് 30 കോടി തട്ടിയെടുത്ത ഇടത് സംഘടന നേതാക്കൾക്കെതിരായ കേസ് പിൻവലിച്ചു. ഇവർക്കെതിരായ കണ്ടെത്തലുള്ള അന്വേഷണ റിപ്പോർട്ട് തള്ളി പുതിയ റിപ്പോർട്ടുണ്ടാക്കി. ഇപ്പോൾ, സൊസൈറ്റിക്ക് കെ.എസ്.എഫ്.ഇ 18 കോടി രൂപ കൊടുക്കണമെന്നാണ് സർക്കാർ സമ്മർദം ചെലുത്തുന്നത്. കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത മുതലെടുത്ത് പ്രഖ്യാപിച്ച പ്രവാസി ചിട്ടി എങ്ങും എത്തിയിട്ടില്ല. 'കിഫ്ബി'യിൽ ഫണ്ട് സ്വരൂപിക്കാനെന്ന പേരിൽ ആവിഷ്കരിച്ച ഇൗ ചിട്ടിക്ക് വിദേശത്ത് ആവശ്യമായ അനുമതി കിട്ടാത്തതാണ് പ്രശ്നം. എന്നാൽ, എല്ലാ നിയോജകമണ്ഡലത്തിലും പ്രവാസി സംഗമം നടത്താൻ രണ്ട് കോടിയിലധികം രൂപ ചെലവാക്കേണ്ടി വന്നു. കിഫ്ബിയിൽ ചിട്ടി സോഫ്റ്റ്വെയർ തുടങ്ങാൻ കോടിക്കണക്കിന് രൂപ ബാഹ്യ ഏജൻസികൾക്ക് കൊടുത്തതും കെ.എസ്.എഫ്.ഇയാണ്. പ്രവാസി ചിട്ടി ഇന്നത്തെ രൂപത്തിൽ നടപ്പായാൽ സ്ഥാപനത്തിന് വലിയ ദോഷമാവും. സർക്കാർ സംഘടിപ്പിച്ച ലോക കേരള സഭയിൽ പെങ്കടുത്തവർക്ക് ഉപഹാരം കൊടുക്കാൻ സ്ഥാപനത്തിെൻറ ലക്ഷക്കണക്കിനു രൂപയാണ് എടുത്തത്. തൃശൂരിൽ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് ലക്ഷണക്കണക്കിനു രൂപ ചെലവഴിച്ച് സ്ഥാപനത്തിന് സ്റ്റാളും ജീവനക്കാരെയും അനുവദിച്ചു. ഇത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ്. സ്വീപ്പർ അടക്കമുള്ള ജീവനക്കാരെ മാനദണ്ഡം മറികടന്ന് തലങ്ങും വിലങ്ങും മാറ്റുകയാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story