Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTവിദ്യാർഥികളിൽനിന്നും അമിത നിരക്ക് വാങ്ങുന്ന ബസുകൾ തടയും ^കെ.എസ്.യു
text_fieldsbookmark_border
വിദ്യാർഥികളിൽനിന്നും അമിത നിരക്ക് വാങ്ങുന്ന ബസുകൾ തടയും -കെ.എസ്.യു തൃശൂര്‍: വിദ്യാര്‍ഥികളില്‍നിന്നും അധിക നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, വയനാട്, കോഴിക്കോട്, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ചില റൂട്ടുകളില്‍ ബസുകള്‍ ഇഷ്ടപ്രകാരം വിദ്യാര്‍ഥികളില്‍നിന്നും നിരക്ക് ഇൗടാക്കുന്നതായി ശ്രദ്ധയിൽപെട്ടതായും അഭിജിത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബസ് ഉടമകളുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാട് അംഗീകരിക്കില്ല. നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കും. ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ സീറ്റ് 208ല്‍ നിന്നും 410 ആക്കിയത് ദിശാബോധമില്ലാത്ത നടപടിയാണ്. ഇൗ മേഖലയിലെ തൊഴില്‍ സാധ്യത ഇല്ലാതാക്കുന്ന നടപടിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം. 208 വിദ്യാര്‍ഥികൾക്കു പോലും ഇവിടെ അടിസ്ഥാന സൗകര്യമില്ല. ഇതിനെതിരെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് കെ.എസ്.യു യൂനിറ്റ് കമ്മിറ്റി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ സമരം തൃശൂര്‍ ജില്ല കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഏറ്റെടുക്കുമെന്നും അഭിജിത് പറഞ്ഞു. --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story