Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:59 AM IST Updated On
date_range 2 March 2018 10:59 AM ISTമധുവിെൻറ മരണം: ജുഡീഷ്യൽ അന്വേഷണം വേണം ^സാംബവ മഹാസഭ
text_fieldsbookmark_border
മധുവിെൻറ മരണം: ജുഡീഷ്യൽ അന്വേഷണം വേണം -സാംബവ മഹാസഭ തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിെൻറ കൊലപാതകത്തെക്കുറിച്ച് ഹൈകോടതി ജഡ്ജിക്ക് തുല്യമായ പദവിയിലുള്ളയാൾ അന്വേഷിക്കണമെന്ന് സാംബവ മഹാസഭ െഎക്യദാർഢ്യ സംഗമം ആവശ്യപ്പെട്ടു. മധുവിെൻറ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നൽകണം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം എം.എൽ.എ മധുവിെൻറ കുടുംബത്തെ സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സംഗമം കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. ശങ്കർദാസ് അധ്യക്ഷത വഹിച്ചു. എ.ആർ. രാമചന്ദ്രൻ, വടമൺ വിനോജി, എം. മുരുകദാസ്, സരള ശശി, രമ കരുണാകരൻ എന്നിവർ സംസാരിച്ചു. മഹാസഭ പ്രതിനിധികൾ മധുവിെൻറ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story