Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപക്ഷേത്രം പൊളിച്ചു...

ഉപക്ഷേത്രം പൊളിച്ചു കളഞ്ഞെന്ന് ആക്ഷേപം

text_fields
bookmark_border
തൃപ്രയാർ: പൈനൂർ പുളിക്കൽ ഭഗവതി ക്ഷേത്രത്തി​െൻറ വള്ളുവത്തറയിലെ ഉപക്ഷേത്രം സ്വകാര്യ വ്യക്തി പൊളിച്ചു കളഞ്ഞെന്ന് കേരള പടന്ന മഹാസഭ പൈനൂർ തലയ്ക്കാട് ശാഖ ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കലശം നടത്തുന്നതിന് ക്ഷേത്ര ഭാരവാഹികൾ എത്തിയപ്പോഴാണ് വാതിലുകൾ തകർന്നു കിടക്കുന്നതും വിഗ്രഹങ്ങൾ, ആരാധനാമൂർത്തികളുടെ ആയുധങ്ങൾ, ഭണ്ഡാരം എന്നിവ മാറ്റിയ നിലയിലും കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ സ്ഥലത്ത് ഇവ സൂക്ഷിച്ചിരിക്കുന്നത് പിന്നീട് കണ്ടെത്തുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകീട്ട് നാലിന് പൈനൂരിൽ യോഗം ചേരുമെന്ന് കെ.കെ. പ്രദീപ് കുമാർ, പി.ടി.കുമാരൻ, കെ.വി. വേലായുധൻ, പി.ആർ. സർവോത്തമൻ, ജി.എസ്‌.സുരേഷ് എന്നിവർ അറിയിച്ചു. എടമുട്ടം-തൃപ്രയാർ ബൈപാസ് അലൈൻമ​െൻറ് മാറ്റത്തിനെതിരെ ആക്്ഷൻ കൗൺസിൽ തൃപ്രയാർ: ദേശീയപാത 17 എടമുട്ടം-തൃപ്രയാർ ബൈപാസ് അലൈൻമ​െൻറ് മാറ്റം മുതലാളിമാർക്കു വേണ്ടിയെന്ന് ബൈപാസ് ആക്ഷൻ കൗൺസിൽ. രണ്ടു വർഷം മുമ്പ് വലപ്പാട് ഗ്രാമപഞ്ചായത്തി​െൻറ അംഗീകാരത്തോടെ തയാറാക്കിയ രൂപരേഖ പ്രകാരം വീടും ഭൂമിയും പോകുന്ന കുടുംബങ്ങൾ നിർദിഷ്്ട സ്ഥലത്തുനിന്ന് മാറി നിർമാണങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ രൂപരേഖക്ക് മാറ്റംവരുത്തി പുതിയതുമായി രംഗത്ത് വന്നത് മുതലാളിമാരുടെ സ്വത്ത് സംരക്ഷിക്കാനുള്ള വലപ്പാട്പഞ്ചായത്തി​െൻറ വഞ്ചനയാണ്. പഞ്ചായത്തി​െൻറ നടപടിയിൽ 45കുടുംബങ്ങൾ ആശങ്കയിലാണ്. തൃപ്രയാർ - എടമുട്ടം എലിവേറ്റഡ് പാത നിർമിച്ച് ഇരകളുടെ ഭൂമിക്കും സ്വത്തിനും സംരക്ഷണം നൽകാൻ തയാറാവണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എ.ജി. ധർമരത്നം ,സി.കെ. ശിവാനന്ദൻ, പി.എം. ഷംസുദ്ദീൻ, രാജീവ് ചോലയിൽ, എം.എം. ഇക്ബാൽ, വിശ്വംഭരൻ പുല്ലാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story