Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം
text_fieldsbookmark_border
അന്തിക്കാട്: ചാഴൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തകർപ്പൻ വിജയം. സി.പി.ഐയിലെ ദീപ വസന്തനാണ് യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളെ പിന്തള്ളി 288 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ആകെ 1031 വോട്ടുകളിൽ ദീപവസന്തൻ 553വോട്ട് നേടി. ബി.ജെ.പി സ്ഥാനാർഥി രാമചന്ദ്രൻ ഞാറ്റു വെട്ടി 265 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് സ്വതന്ത്രൻ ഉണ്ണികൃഷ്ണൻ ഏങ്ങൂർ 213 വോട്ട് നേടി. 2015ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഇ.സി. ശശിധരൻ 178 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡിലാണ് ഇത്തവണ 288 വോട്ടിെൻറ ഭൂരിപക്ഷം നേടിയത്. ബി.ജെ.പിക്കും യു.ഡി.എഫിനും കഴിഞ്ഞ തവണത്തേക്കാളും വോട്ടു കുറഞ്ഞു. ഇടതുമുന്നണിക്ക് 35 വോട്ട് അധികം ലഭിച്ചു. വാർഡ് അംഗവും സി.പി.ഐ കുറുമ്പിലാവ് ലോക്കൽ സെക്രട്ടറിയുമായ ഇ.സി. ശശിധരെൻറ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. തെരഞ്ഞെടുപ്പിൽ സി.പി.ഐ വനിതയെ നിർത്തി മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തനത്തിൽ സാന്നിദ്ധ്യമായ ദീപയെ നിർത്തി മത്സരിപ്പിക്കാൻ സി.പി.ഐ തിരുമാനിക്കുകയായിരുന്നു. ദീപ വിജയിച്ചതോടെ പഞ്ചായത്തിൽ സി.പി.ഐ യ്ക്ക് വനിത പ്രാതിനിധ്യം അഞ്ച് ആയി. 18 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് 15 ഉം യു.ഡി.എഫിന് മൂന്നും അംഗങ്ങളാണ്. സി.പി.ഐയിലെ സുജാത അരവിന്ദാക്ഷനാണ് പ്രസിഡൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story