Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTവാടകക്കെടുത്ത കാർ പണയംെവച്ച് പണം തട്ടുന്നയാൾ അറസ്്റ്റിൽ
text_fieldsbookmark_border
ചാലക്കുടി: മാസ വാടകക്കെടുത്ത കാർ പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കണ്ടേങ്ങാട്ടിൽ ജോഷിയാണ് (34)ചാലക്കുടി പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ ഡിസംബറിൽ ഇരിങ്ങാലക്കുട സ്വദേശി മുകുൾ എന്നയാളെ ഇടനിലക്കാരനാക്കി ഇയാളുടെ സുഹൃത്ത് ചാലക്കുടി പരിയാരം സ്വദേശിക്ക് കാർ വിൽപന നടത്തിയിരുന്നു. യഥാർഥ ഉടമ വാഹനമന്വേഷിച്ച് എത്തിയതോടെയാണ് ജോഷിെൻറ തട്ടിപ്പിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ചാലക്കുടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ വിവിധ ആവശ്യങ്ങൾക്കുവേണ്ടി കാർ വാടകക്കെടുത്ത് തട്ടിപ്പ് നടത്തിയതായി പറയുന്നുണ്ട്. ഇരിങ്ങാലക്കുടയിലെ വിലാസത്തിൽ അന്വേഷിച്ചെത്തുന്നവർക്ക് ഇയാൾ മുങ്ങിയിരിക്കുകയാണെന്ന വിവരമാണ് ലഭിച്ചത്. നിരവധി സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നു. ഇത് അന്വേഷണം ദുഷ്കരമാക്കി. ചാലക്കുടി കെ.എസ്.ആർ.ടി.സിക്ക് സമീപം വാടകക്ക് താമസിക്കുകയായിരുന്നു ഇയാൾ. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നും മറ്റാരെങ്കിലും ഇയാളോടൊപ്പമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് ഇൻസ്പെക്ടർ വി. ഹരിദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story