Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTനഴ്‌സിനെ പിരിച്ചുവിട്ടത് അന്വേഷിച്ച സംഘടന പ്രതിനിധികളെ ഭീഷണിപ്പെടുത്തിയെന്ന്
text_fieldsbookmark_border
ഇരിങ്ങാലക്കുട: നഴ്‌സുമാരുടെ സംഘനയായ യുനൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ അംഗവും ഇരിങ്ങാലക്കുട സഹകരണാശുപത്രി യൂനിറ്റ് സെക്രട്ടറിയുമായ വി.ജി. സജ്ജനയെ ജോലിയില്‍നിന്നും പിരിച്ചുവിട്ട സംഭവത്തില്‍ അന്വേഷിക്കാൻ എത്തിയ യൂനിയന്‍ പ്രതിനിധികളെ ഭീഷണിപ്പെടുത്തിയതായി പരാതി. ജില്ല സെക്രട്ടറി സുധീഷ് ദിലീപ്, ജില്ല ആക്ടിങ് പ്രസിഡൻറ് നിതിന്‍മോന്‍ സണ്ണി എന്നിവര്‍ ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 19ന് രാത്രിയില്‍ ചികിത്സ തേടി എത്തിയ രോഗിയെ അഡ്മിറ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് സജ്ജനക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയതായുള്ള ആരോപണം സഹകരണാശുപത്രി പ്രസിഡൻറ് എം.പി. ജാക്‌സന്‍ നിഷേധിച്ചു. ആശുപത്രി നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് പിരിച്ചുവിടല്‍ നടപടി ഉണ്ടായതെന്നും ഇതു ചോദിക്കാനെത്തിയ നേതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി കൈമാറ്റം: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇരിങ്ങാലക്കുട: ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ മുന്‍ ജില്ല കലക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മാടായിക്കോണം വില്ലേജ് സര്‍വേ 169/1 നമ്പറുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി ബോട്ട് ഇന്‍ ലാൻഡ് എന്ന വ്യാജേനെ സ്വകാര്യ വ്യക്തിക്ക് കൈമാറിയതിനെതിരെ കുഴിക്കാട്ടുകോണം സ്വദേശി കെ.വി. അനൂപ് സമർപ്പിച്ച ഹരജിയിലാണ് തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോട് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുന്‍ ജില്ല കലക്ടര്‍, മുന്‍ മുകുന്ദപുരം തഹസില്‍ദാര്‍, മാടായിക്കോണം വില്ലേജ് ഓഫിസര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ഒത്താശയോടെയാണ് ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ബോട്ട് ഇന്‍ ലാൻഡ് ആണെന്ന് കാണിച്ച് കൈമാറിയത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഉദ്യോഗസ്ഥര്‍ അവിഹിത സ്വാധീനത്തിന് വഴങ്ങി സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറുകയായിരുന്നെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒരു കാരണവശാലും തിരിച്ചുനല്‍കുവാന്‍ പാടില്ല. കൈമാറ്റം ചെയ്തിരിക്കുന്നത് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന വിലയിലും വളരെ കുറച്ചാണ്. ഇതുമൂലം സര്‍ക്കാറിന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി നഷ്്ടപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story