Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTഗെയിൽ പൈപ്പിടൽ: മാനദണ്ഡം പാലിക്കുന്നില്ലെന്ന് പരാതി
text_fieldsbookmark_border
മാള: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. പുത്തൻചിറ- വെള്ളൂർ റോഡ് തുരന്ന് പൈപ്പുകൾ സ്ഥാപിക്കുന്നിടത്താണ് സുരക്ഷയില്ലാത്തത്്. ഇവിടെ പൈപ്പിട്ട് പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്. വെള്ളൂർ -കുപ്പംബസാറിൽ റോഡിന് കുറുകെയാണ് ഗ്യാസ് പൈപ്പുകൾ കടന്നു പോകുന്നത്. റോഡിെൻറ അടി തുരന്നാണ് പൈപ്പിട്ടത്. 14 അടി താഴ്ചയിൽ നടത്തിയ പൈപ്പിടൽ റോഡ് തകർച്ചക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന് സംരക്ഷണഭിത്തി നിർമിച്ച് മതിയായ സുരക്ഷയൊരുക്കണമെന്നാവശ്യം തള്ളി കളഞ്ഞാണ് അധികൃതർ നിർമാണം നടത്തുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീടുകൾക്ക് അഞ്ഞൂറ് മീറ്റർ അകലം പാലിക്കണമെന്ന നിയമവും അട്ടിമറിക്കുകയാണ്. നിരവധി വീട്ടുകാർ സമീപത്ത് താമസമുണ്ട്. ഭൂമിക്കടിയിൽ തുരങ്കം നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കുകയാണ്. കുഴിക്കുന്നതുമൂലം സമീപത്തെ വീടുകൾ തകർച്ച ഭീഷണിയിലാണ്. പൊയ്യ, പുത്തൻചിറ പഞ്ചായത്തുകളിലൂടെയാണ് മേഖലയിൽ ഗെയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story