Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTആയുർവേദ ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാൻറിനെച്ചൊല്ലി തർക്കം
text_fieldsbookmark_border
ഇരിങ്ങാലക്കുട: നഗരസഭ ആയുര്‍വേദ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതിക്ക് സാധ്യതയെന്ന് കൗൺസിലിൽ എല്‍.ഡി.എഫ് അംഗങ്ങളുടെ ആരോപണം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് 55 ലക്ഷം രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള അജണ്ട പാസാക്കിയത്. എല്‍.ഡി.എഫ് അംഗം സി.സി. ഷിബിനാണ് ആരോപണം ഉന്നയിച്ചത്. ഇത്രയും തുകക്കുള്ള പ്ലാൻറ് സ്ഥാപിക്കാന്‍ ആശുപത്രിയില്‍ സ്ഥലമില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി അഴിമതി നടത്താനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി അംഗം പി.വി. ശിവകുമാറും രംഗത്തെത്തി. എന്നാല്‍ വാര്‍ഷിക പദ്ധതിയായി അംഗീകരിച്ചതാണിെതന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതെന്നും സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. ഷാജു ചൂണ്ടിക്കാട്ടി. പ്ലാൻറ് ആവശ്യമില്ലെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് കത്തു നല്‍കിയാല്‍ മാറ്റാവുന്നതാെണന്നും ഷാജു പറഞ്ഞു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് ഇത്തരം പ്രോജക്ടുകള്‍ തയ്യാറാക്കുന്നതെന്ന മറു ചോദ്യവുമായി എല്‍.ഡി.എഫ് അംഗങ്ങൾ രംഗത്തു വന്നതോടെ യു.ഡി.എഫ് അംഗങ്ങളും എല്‍.ഡി.എഫ് അംഗങ്ങളും തമ്മില്‍ ഏറെ നേരം വാക്കേറ്റം തുടര്‍ന്നു. ആസൂത്രണ സമിതിയില്‍നിന്ന് അംഗീകാരം ലഭിച്ച പദ്ധതിയാണെന്ന് സെക്രട്ടറി ഒ.എന്‍. അജിത്കുമാര്‍ വിശദീകരിച്ചു. പദ്ധതി കൗണ്‍സിലിനു ഉപേക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിശോധിച്ച്് നടപടി സ്വീകരിക്കാമെന്ന് അധ്യക്ഷ നിമ്യ ഷിജു അറിയിച്ചു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാെണന്ന് അധ്യക്ഷ അറിയിച്ചു. ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട്് ശുചിത്വ മിഷന് സമര്‍പ്പിച്ചുണ്ടെന്നും അനുമതി ലഭിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story