Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTചാലക്കുടിപ്പുഴയിലെ നിറം മാറ്റം: അധികൃതർ ഉടൻ ഇടപെടണമെന്ന് ആവശ്യം
text_fieldsbookmark_border
അന്നമനട: ചാലക്കുടി പുഴയിൽ അന്നമനട ഭാഗത്ത് വെള്ളത്തിന് ചുവപ്പ് നിറം വ്യാപിക്കുന്നത് തടയാൻ അധികൃതർ ഉടൻ ഇടപെടണമെന്ന് ആവശ്യം. പഞ്ചായത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയും ആരോഗ്യവകുപ്പും വെള്ളം പരിശോധനക്ക് അയച്ചെങ്കിലും ഫലം പുറത്ത് വന്നിട്ടില്ല. പമ്പിങ്ങ് നിർത്തിവെച്ചതുമൂലം അന്നമനടയിലും പരിസര പ്രദേശത്തും കടുത്ത കുടിവെള്ളക്ഷാമമാണ്. അന്നമനട പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും വലിയ ജലസ്രോതസ്സാണ് ചാലക്കുടിപ്പുഴ. മാമ്പ്ര ചെട്ടിക്കുന്ന്, വെസ്റ്റ് കൊരട്ടി, കരികട്ടകുന്ന്, വാപറമ്പ് എന്നിങ്ങനെ ആറ് മുതല്‍ പത്ത് വരെ വാര്‍ഡ്കളിലേക്കുള്ള ജലവിതരണം നിർത്തിയിരിക്കുകയാണ്. ഏതാനും കിലോമീറ്റര്‍ അകലെയുള്ള നിറ്റ ജലാറ്റിന്‍ കമ്പനി പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം. ജില്ല കലക്ടർ സ്ഥലം സന്ദർശിക്കാത്തതിലും പ്രദേശവാസികൾക്ക് അമർഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story