Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി വിരുദ്ധ ഫ്ലക്സ്...

ലഹരി വിരുദ്ധ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

text_fields
bookmark_border
ചാവക്കാട്: മദ്യം മയക്കു മരുന്ന് ഉപയോഗത്തി​െൻറ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. 'ലഹരി വിമുക്ത പാലയൂർ' എന്ന ലക്ഷ്യവുമായി നന്മ പാലയൂർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ചാവക്കാട് മേഖലയിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ നഗരസഭയിലെ മൂന്ന് വാർഡുകളിലെ ആയിരത്തഞ്ഞൂറോളം കുടുംബങ്ങൾ കേന്ദ്രീകരിച്ച് നന്മ പ്രവർത്തകർ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ചാവക്കാട് പൊലീസി​െൻറയും എക്സൈസ് വകുപ്പി​െൻറയും സഹകരണത്തോടെ നടക്കുന്ന കാമ്പയി​െൻറ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ബുധനാഴ്ച രാത്രിയാണ് നശിപ്പിച്ചത്. ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതി നൽകി. ലഹരി ലോബിയുമായി ബന്ധപ്പെട്ടവരാണ് ബോർഡ് നശിപ്പിച്ചതി​െൻറ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നന്മ പാലയൂർ കൺവീനർ നൗഷാദ് തെക്കുംപുറം, സി.എം. മുജീബ്, അനീഷ് പാലയൂർ, പി.പി. അബ്ദുൽ സലാം, സി.എം. ജനീഷ്, കെ.വി. അമീർ എന്നിവർ ആവശ്യപ്പെട്ടു. എ.എസ്.ഐ അനിൽ മാത്യു സംഭവസ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story