Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്ത്​ ആരോഗ്യ...

കുന്നംകുളത്ത്​ ആരോഗ്യ ജാഗ്രത പദ്ധതികൾക്ക് തുടക്കം

text_fields
bookmark_border
കുന്നംകുളം: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതി​െൻറ ഭാഗമായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതികൾക്ക് കുന്നംകുളത്ത് തുടക്കം. മാലിന്യരഹിത നഗരസഭയാക്കി മാറ്റുന്നതിനുള്ള ശ്രമത്തി​െൻറ ഭാഗമായാണ് നടപടി. ഖരമാലിന്യവും മലിനജലവും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതി​െൻറ ആവശ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഭക്ഷണ വില്‍പന സ്ഥാപനങ്ങളില്‍ മലിനജല സംസ്‌കരണത്തിന് സംവിധാനം ഒരുക്കുന്നതിന് ഹോട്ടൽ ഉടമകളുടെ യോഗം അഞ്ചിന് ചേരും. ഓരോ വാര്‍ഡിലും കൗണ്‍സിലര്‍മാര്‍ നടപ്പാക്കേണ്ട കർമപരിപാടികള്‍ സെക്രട്ടറി കെ.കെ. മനോജ് വിശദീകരിച്ചു. മഴക്കാലത്ത് പനിയും മറ്റും പടര്‍ന്നുപിടിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കും. രോഗം പടരാന്‍ ഇടയുള്ള ആവാസകേന്ദ്രങ്ങള്‍ ഇല്ലാതാക്കാൻ കർമസമിതി രൂപവത്കരിച്ചു. ഹോട്ടലുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കാതെ ഉറവിടങ്ങളില്‍ സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കും. ഇത്തരം പദ്ധതികള്‍ സ്വന്തമായി ചെയ്യാന്‍ താൽപര്യമുള്ളവര്‍ക്ക് നഗരസഭ സബ്‌സിഡി നല്‍കും. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ പിടികൂടി പിഴ ഈടാക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ക്ലാസുകള്‍ നല്‍കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുക. അഴുക്കുചാല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതെ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story