Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:47 AM IST Updated On
date_range 2 March 2018 10:47 AM ISTപഴഞ്ഞി പള്ളി ചുമരിൽ 300 വർഷത്തിലേറെ പഴക്കമുള്ള ചിത്രങ്ങൾ കണ്ടെത്തി
text_fieldsbookmark_border
പഴഞ്ഞി: മലങ്കര സഭയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ പഴഞ്ഞി സെൻറ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇലച്ചായ ചിത്രങ്ങള്‍ കണ്ടെത്തി. ദേവാലയ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിെൻറ ഭാഗമായി ചുമരിലെ കുമ്മായം ഇളക്കി മാറ്റിയപ്പോഴാണ് ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. ചിത്രങ്ങളുടെ കൃത്യമായ പഴക്കം കണക്കാക്കുന്നതിന് വിശദ പഠനം ആവശ്യമാണ്. 300 ലധികം വർഷത്തെ പഴക്കമുണ്ടാകുമെന്നാണ് നിഗമനം. സ്നാന ശുശ്രൂഷയുടെ പടമാണ് കണ്ടെത്തിയത്. നൂറിലധികം വർഷങ്ങൾക്ക് മുമ്പ് ഇത്തരം ചിത്രത്തിന് മുകളിൽ വെള്ള പൂശിയതാണ് ഇവ മറയാൻ കാരണമായത്. നിലവിൽ രണ്ട് ചിത്രങ്ങൾ ചുമരിലുണ്ട്. ഏദൻ തോട്ടത്തിലെ ആദാമും ഹവ്വയും ഏദൻ തോട്ടത്തിൽ മാലാഖമാരുടെ കാവൽ എന്നിവയാണ് ചിത്രങ്ങൾ. ഈ ചുമര്‍ചിത്രങ്ങള്‍ വർഷങ്ങൾക്ക് മുമ്പാണ് കണ്ടെത്തിയത്. ചിത്രങ്ങൾ നിലനിര്‍ത്തിതന്നെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ദേവാലയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച കണ്ടെത്തിയ ചിത്രം പഴമ നിലനിർത്തി സൂക്ഷിക്കുമെന്ന് വികാരി ഫാ. ജോസഫ് ചെറുവത്തൂർ, ട്രസ്റ്റി സുമേഷ് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story