Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:44 AM IST Updated On
date_range 2 March 2018 10:44 AM ISTഎഫ്.ഇ.ഇ.എ സംസ്ഥാന സമ്മേളനം 10 മുതൽ
text_fieldsbookmark_border
തൃശൂർ: ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം10, 11തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് പ്രസിഡൻറ് മുൻ എം.എൽ.എ ബെന്നി ബഹനാനും ജനറൽ സെക്രട്ടറി എസ്. പ്രകാശും വാർത്തസമ്മേളനത്തിൽ അറിയിച്ചു. എം.ജി റോഡിലെ ശ്രീശങ്കര ഹാളിൽ 10ന് രാവിലെ 9.30ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 11.30ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം 2.30ന് െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് 'കേരള ജനതയുടെ സമ്പാദ്യശീലത്തിൽ കെ.എസ്.എഫ്.ഇയുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡൻറ് പി.കെ. ബാബു, സ്വാഗതസംഘം വർക്കിങ് ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story