Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:44 AM IST Updated On
date_range 2 March 2018 10:44 AM ISTപുതുക്കിയ നിരക്ക് നിലവിൽ
text_fieldsbookmark_border
തൃശൂർ: വർധിപ്പിച്ച നിരക്കിൽ ബസ് ഓടിത്തുടങ്ങി. ആനുപാതിക വർധനവെന്ന പേരിൽ വിദ്യാർഥികളിൽനിന്ന് കൂടുതൽ തുക ഇൗടാക്കിയെന്ന പരാതിയും ആദ്യദിവസം ഉയർന്നു. ഇതിനെതിരെ വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. ജില്ലയിൽ അഞ്ച് രൂപ വരെയാണ് ഫെയർസ്റ്റേജ് അനുസരിച്ച് വർധന വന്നിട്ടുള്ളത്. ജില്ലയിലെ സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഇതുവരെ ടിക്കറ്റ് നൽകാറില്ലായിരുന്നു. നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ലിമിറ്റഡ് സ്്റ്റോപ് ഉൾെപ്പടെ മിക്ക ബസുകളിലും തുക എഴുതി നൽകി. നിലവിലെ നിരക്കിെൻറ ഇരട്ടിയാണ് മിക്ക ബസുകളിലും ഇൗടാക്കിയതെന്ന പരാതിയുമുണ്ട്. നിലവിൽ ആദ്യ രണ്ട് സ്്റ്റേജുകളിൽ വിദ്യാർഥികളുടെ മിനിമം നിരക്കിൽ വർധനയില്ല. തുടർന്നുള്ള സ്്റ്റേജുകളിൽ വർധനയുടെ 25 ശതമാനം ഇൗടാക്കാനാണ് നിർദേശമുള്ളത്. ഇതിെൻറ അടിസ്ഥാനത്തിൽ ഫെയർ സ്്റ്റേജുകൾ ക്രമീകരിച്ചതിലാണ് അപാകത കടന്നു കൂടിയത്. 25പൈസ, 75 പൈസ എന്നിങ്ങനെ വർധിക്കുമ്പോൾ രൂപ കണക്കിലേക്ക് മാറ്റുകയാണ് ചെയ്തത്. കാര്യമായ വർധന ഇല്ലെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും നിലവിലെ നിരക്കിെൻറ ഇരട്ടിയും രണ്ടിരട്ടിയുമാണ് ദൂരത്തിനനുസരിച്ച് വിദ്യാർഥികൾ നൽകേണ്ടി വരുന്നത്. ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പ്രകാരം 2.5 കിലോമീറ്റർ ദൂരത്തിനു മാത്രമാണ് ഒരു രൂപ കൺെസഷൻ. അഞ്ച് മുതൽ 7.5 കി.മീ വരെ രണ്ട്, 17.5 കി.മീ വരെ മൂന്ന്, 27.5 കി.മീ വരെ നാല്, 37.5 കി.മീ വരെ അഞ്ച്, 40 കി.മീ വരെ ആറ് രൂപ ക്രമത്തിലാണ് വിദ്യാർഥികളുടെ നിരക്ക് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story