Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരക്ക് ട്രെയിനി​െൻറ...

ചരക്ക് ട്രെയിനി​െൻറ ബോഗികൾ വേർപ്പെട്ടു; ട്രെയിൻ സർവിസ്​ മണിക്കൂറുകൾ മുടങ്ങി

text_fields
bookmark_border
അപകടം നടന്നത് ഭാരതപ്പുഴ പാലത്തിന് മുകളിൽ ചെറുതുരുത്തി: ഭാരതപ്പുഴ പാലത്തിന് മുകളിൽ ചരക്ക് ട്രെയിനി​െൻറ എൻജിനും, ബോഗികളും വേർപ്പെട്ട് ട്രെയിൻ പാളത്തിൽ കുടുങ്ങി. തുടർന്ന് ഷൊർണൂരിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ സർവിസ് മണിക്കൂറുകളോളം മുടങ്ങി. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് ഷൊർണൂരിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗുഡ്സ് ട്രെയിൻ തകരാറിലായത്. ഇതോടെ ഐലൻഡ്, ഗരീബ് രഥ്, ചെന്നൈ-ആലപ്പി എക്സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഷൊർണൂരിൽ നിന്ന് വിദഗ്ധരെത്തി ഏഴ് മണിയോടെയാണ് അറ്റകുറ്റപണി പൂർത്തിയാക്കി ട്രെയിൻ പാളത്തിൽ നിന്ന് മാറ്റിയത്. 5.35ന് വടക്കാഞ്ചേരിയിൽ എത്തേണ്ട ഐലൻഡ് എക്സ്പ്രസ് ഏഴ് മണിയായി. സമാന രീതിയിലുള്ള വൈകൽ മറ്റ് ട്രെയിനുകളേയും ബാധിച്ചു. സമയക്രമം തെറ്റിയത്‌ യാത്രക്കാരെ വലച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story