Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:08 AM IST Updated On
date_range 1 March 2018 11:08 AM ISTആനെയ കയറ്റിയ ലോറി ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടു
text_fieldsbookmark_border
ആമ്പല്ലൂര്‍-: ആനയുമായി വന്ന ലോറി ടോള്‍ നല്‍കിയിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടതായി പരാതി. ഇതുമൂലം ആന പൊരിവെയിലില്‍ നിന്നത് ഒന്നര മണിക്കൂർ. പാലക്കാട് കല്ലേപ്പിള്ളി ക്ഷേേത്രാത്സവം കഴിഞ്ഞ് ചെറുശേരി രാജേന്ദ്രന്‍ എന്ന ആനയുമായി വന്ന ലോറിയാണ് ബുധനാഴ്ച രാവിലെ പതിനൊന്നോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തടഞ്ഞിട്ടത്. ടോള്‍ നല്‍കി മുന്നോട്ടെടുത്ത ലോറി കമ്പനി അധികൃതര്‍ തടഞ്ഞിടുകയായിരുന്നു. പിന്നീട് ഒന്നര മണിക്കൂറിലേറെ ദേശീയപാതയില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ആനയെ തടഞ്ഞുനിര്‍ത്തി. ആന ഉടമസ്ഥന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ എത്തിയാണ് വാഹനം വിട്ടുനല്‍കിയത്. ഈ മാസം പത്തിന് ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ തുറന്നുവിട്ട കൂട്ടത്തില്‍ ഇൗ ലോറി മറ്റൊരു ആനയുമായി കടന്നുപോയിരുന്നു. ടോള്‍ ബൂത്ത് കടന്ന ലോറി ജീവനക്കാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ലെന്നും ഇതിനിടെ ലോറിയിടിച്ച് ബൂത്തിലെ യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ ബൂത്തിലൂടെ ലോറി സുഗമമായി കടന്നുപോകുന്ന ദൃശ്യങ്ങള്‍ ടോള്‍ കമ്പനിയുടെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ലോറിയുടമ ഇത് സംബന്ധിച്ച് പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. രണ്ട് ദിവസം മുമ്പ് പാലക്കാട്ടേക്ക് ഉത്സവത്തിന് ആനയുമായി പോകുന്നതിനിടെയും ലോറി ദേശീയപാതയില്‍ തടഞ്ഞതായി പരാതിയില്‍ പറയുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ലോറി വിട്ടത്. അന്ന് ലോറി തടഞ്ഞതിനെ തുടര്‍ന്ന് ആനയെ ഉത്സവത്തിൽ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിലൂടെ സംഭവിച്ച 60,000 രൂപയുടെ നഷ്ടം ടോള്‍ മാനേജര്‍ നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story