Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:03 AM IST Updated On
date_range 1 March 2018 11:03 AM ISTകലക്ടറേറ്റ് ധർണ
text_fieldsbookmark_border
തൃശൂർ: നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. കീഴാറ്റൂർ വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല ചെയർമാൻ ടി.കെ. വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.ബി. ജയഘോഷ്, രാജേഷ് അപ്പാട്ട് (സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ), പി.ജെ. മോൻസി (ആർ.എം.പി.ഐ), കെ. അനീഷ്കുമാർ (ശാസ്ത്ര സാഹിത്യ പരിഷത്ത്), സി.എ. അജിതൻ (പോരാട്ടം), പി.ബി. ആരിഫ് മുഹമ്മദ് (സോളിഡാരിറ്റി), എം. മോഹൻദാസ് (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി), ദേവദാസ് ചെറുതുരത്തി, രാമചന്ദ്രൻ എരവിമംഗലം, ജയപ്രകാശ് ഒളരി എന്നിവർ സംസാരിച്ചു. പുരുഷോത്തമൻ, ഷാജു വാവക്കാട്ടിൽ, ഷാജി തോമസ്, ബൾക്കീസ് ബാനു, കെ. ശിവരാമൻ, നവീനചന്ദ്രൻ, പൂനം റഹീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story