Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഞ്ചരിക്കുന്ന ആരോഗ്യ...

സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയുടെ പുതിയ സംരംഭമായ സഞ്ചരിക്കുന്ന ആരോഗ്യ കേന്ദ്രം 'ജൂബിലി അറ്റ് ഹോം' വ്യാഴാഴ്ച പ്രവർത്തനം തുടങ്ങും. ആശുപത്രിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികൾക്കാണ് ആദ്യം സേവനം ലഭിക്കുകയെന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ജോ.ഡയറക്ടർ ഫാ. ടിജോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രിയിൽ തുടർ പരിചരണം ആവശ്യമായി വരുന്ന രോഗികൾക്കാണ് ഇതി​െൻറ ഗുണം ലഭിക്കുക. ആഴ്ചയിൽ രണ്ടു ദിവസം ജൂബിലിയുടെ മൊബൈൽ യൂനിറ്റുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തും. സൗത്ത് ഇന്ത്യൻ ബാങ്ക് ജൂബിലി മിഷൻ ആശുപത്രിക്ക് നൽകിയ രണ്ട് ഇലക്ട്രിക് കാറുകളും പ്രത്യേകം ഡിസൈൻ ചെയ്ത ജൂബിലി കണക്റ്റോ മൊബൈൽ ആപ്പുമാണ് ഇതിനായി ഉപയോഗിക്കുക. മൊബൈൽ ആപ്പ് വഴി ആവശ്യക്കാർക്ക് സേവനം ബുക്ക് ചെയ്യാം. രണ്ടാം ഘട്ടത്തിൽ ഹീമോഫീലിയ രോഗികൾക്കുവേണ്ട ഇൻജക്ഷൻ തെറപ്പി വീടുകളിൽ എത്തി ചെയ്തുകൊടുക്കും. ജൂബിലി അറ്റ് ഹോം പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് നാലിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സ്ഥാപിച്ച 257 കിലോവാട്ട് സോളാർ പ്ലാൻറി​െൻറ ഉദ്ഘാടനവും സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ േപ്രാജക്ട് വഴി സ്ഥാപിക്കുന്ന 75 കിലോവാട്ട് സോളാർ പ്ലാൻറി​െൻറ ഉദ്ഘാടനവും നടക്കും. ഡോ. പ്രദ്യോത്, ഡോ. ബെന്നി ജോസഫ്, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ വി.എൽ. പോൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചേർപ്പ് സി.എൻ.എൻ സ്കൂളിൽ എഴുത്തച്ഛ​െൻറ പ്രതിമ അനാച്ഛാദനം തൃശൂർ: ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂൾ അങ്കണത്തിെല തുഞ്ചൻ സ്മൃതിവനത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛ​െൻറ പ്രതിമ ശനിയാഴ്ച അനാച്ഛാദനം ചെയ്യും. സ്കൂളിലെ അലുംമ്നി അസോസിയേഷ​െൻറ നേതൃത്വത്തിൽ നടക്കുന്ന അനാച്ഛാദനം രാവിലെ 9.30ന് കെ.ബി. ശ്രീദേവി, ചിത്രൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് നിർവഹിക്കും. ഇതോടൊപ്പം ഭാഷ ഗവേഷണ കേന്ദ്രവും ലൈബ്രറിയും ആരംഭിക്കും. വിദ്യാർഥികളും അധ്യാപകരും പൂർവ വിദ്യാർഥികളും തുഞ്ചൻ ശിൽപത്തിന് മുന്നിൽ പുസ്തകങ്ങൾ സമർപ്പിക്കും. പദ്ധതി നടപ്പാക്കുന്നതും നിർമാണ മേൽനോട്ടവും ധനസമാഹരണവും പൂർവ വിദ്യാർഥിനികളാണ് നടത്തുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് പത്മിനി ഹരിദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡൻറ് സി.എസ്. സുമതി, സെക്രട്ടറി ഉഷ ഗോപുരത്തുംവീട്, ജോയൻറ് സെക്രട്ടറി ജ്യോതി ബാലകൃഷ്ണൻ, സ്റ്റാഫ് കോ-ഓഡിനേറ്റർ കെ.ബി. അജോഷ് എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story