Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 10:59 AM IST Updated On
date_range 1 March 2018 10:59 AM ISTശക്തൻ നഗറിൽ മാലിന്യമല; മാലിന്യശേഖരണ സ്ഥലങ്ങൾ നിറഞ്ഞുകവിഞ്ഞു
text_fieldsbookmark_border
തൃശൂർ: ടൈൽ വിരിച്ച് മനോഹരമാക്കിയ ശക്തൻ സ്ക്വയറിന് സമീപം മാലിന്യമല. മാലിന്യ സംസ്കരണ ശാലയോട് ചേർന്ന് കുന്നുപോലെയാണ് മാലിന്യം ചാക്കുകളിൽ അടുക്കിവെച്ചിട്ടുള്ളത്. ദിവസവും പതിനായിരങ്ങൾ വന്നുപോകുന്ന ശക്തൻ ബസ് സ്റ്റാൻഡിന് തൊട്ടുസമീപമാണിത്. ചാക്കിന് ചുറ്റും കൊതുകുകൾ മൂളിപ്പറക്കുകയാണ്. നായ്ക്കളും പെരുച്ചാഴിയും ഇവിടത്തെ നിത്യകാഴ്ചയാണ്. ഇത്തരം മോശം സാഹചര്യത്തിലും അതിൽ നിന്നും അന്നത്തിന് വകതേടുന്നവെരയും കാണാം. നേരത്തെ ശക്തൻ സ്ക്വയർ നിർമാണത്തിെൻറ ഭാഗമായി ഇതിലൂടെ കോർപറേഷൻ വഴി ഒരുക്കിയിരുന്നു. മാലിന്യത്തിനൊപ്പം പൊടി കൂടി വന്നതോടെ ജനത്തിന് സഞ്ചരിക്കാനാവാത്ത സാഹചര്യമാണ് ഉണ്ടായത്. ഒരു വർഷത്തോളമായി മാലിന്യം ഇവിടെയുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ഇടവേളകളിൽ വലിയ ലോറികളിൽ കൊണ്ടുപോകുന്നതല്ലാതെ ഇവിടെ സംസ്കരണം നടക്കുന്നില്ല. എന്നാൽ, ദിനംപ്രതി മാലിന്യം കുമിയുകയാണ്. മാലിന്യശേഖരണ സ്ഥലങ്ങൾ നിറഞ്ഞുകവിഞ്ഞതിനാൽ അവ മാറ്റുന്നതിന് സ്ഥലമില്ലാത്ത സാഹചര്യമാണുള്ളത്. കോർപറേഷന് മാലിന്യ സംസ്കരണ നയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, മാലിന്യ സംസ്കരണത്തിന് കരാർ നൽകിയതും പാതിവഴിയിൽ അവസാനിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിൽ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തിയതല്ലാതെ കാര്യമായ നടപടി പിന്നീട് ഉണ്ടായില്ല. നഗരത്തിെൻറ മുക്കുമൂലകളിലും മാലിന്യപ്രശ്നം രൂക്ഷമാണ്. ശക്തൻ പച്ചക്കറി മാർക്കറ്റ്, ബസ് സ്റ്റാൻഡ് പരിസരം, എം.ജി റോഡ്, ഹൈറോഡ്, പട്ടാളം എന്നിവിടങ്ങളിലെല്ലാം മാലിന്യം കുമിയുകയാണ്. സർക്കാറിെൻറ മാലിന്യ സംസ്കരണ പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ഒഴിവ് വരുന്നതിന് അനുസരിച്ച് ശുചീകരണപ്രവർത്തനങ്ങൾക്ക് ആളെ കണ്ടെത്തുന്നതിൽ കോർപറേഷൻ ആരോഗ്യവിഭാഗം പരാജയപ്പെടുകയാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story