Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈക്കൂലി നൽകാത്തതിന്...

കൈക്കൂലി നൽകാത്തതിന് മെഡിക്കൽ കോളജിലെ ഡോക്ടർ പീഡിപ്പിച്ചുവെന്ന്

text_fields
bookmark_border
തൃശൂർ: കൈക്കൂലി നൽകാത്തതിന് മെഡിക്കൽ കോളജിലെ ഡോക്ടർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് പരാതി. മൂത്രനാളിയിലെ കല്ല് നീക്കം ചെയ്യാനെത്തിയ തന്നെ യൂറോളജി വിഭാഗത്തിലെ ഡോ. രാജേഷ് കെ. കുമാർ ചികിത്സക്കിടെ പല വിധത്തിൽ പീഡിപ്പിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ന്യൂനപക്ഷ കമീഷൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്ക് പരാതി നൽകിയതായി മലപ്പുറം ജില്ലയിലെ മൂക്കുതല ചേലക്കടവ് മാളിയേക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രോഗവുമായി ഏപ്രിൽ നാലിനാണ് ഡോ. രാജേഷ് കുമാറി‍നെ സമീപിച്ചത്. ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് 1,000 രൂപ പാരിതോഷികമായി നൽകി. തുടർന്ന് ഏപ്രിൽ 14ന് ലത്തീഫിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അനസ്തേഷ്യ നൽകാതെയാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം അസഹ്യമായ വേദനയും പനിയും മൂലം അവശനായി. രണ്ടുമൂന്ന് ദിവസത്തിന് ശേഷം അവസ്ഥ മോശമായപ്പോൾ മാത്രമാണ് ഇൻഫെക്ഷനുള്ള മരുന്നും ആൻറിബയോട്ടിക്കും നൽകിയത്. പല തരത്തിലുള്ള മാനസിക-ശാരീരിക പീഡനങ്ങൾക്ക് ശേഷം 10 ദിവസം കഴിഞ്ഞാണ് ലത്തീഫ് മെഡിക്കൽ കോളജ് ആശുപത്രി വിട്ടത്. ഒരാഴ്ചക്കകം വീണ്ടും പനിയും അസഹ്യമായ വേദയും അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപ്പോഴാണ് മൂത്രനാളിയിലെ കല്ലി‍​െൻറ 75 ശതമാനവും നീക്കം ചെയ്യപ്പെട്ടിട്ടില്ലെന്ന് അറിഞ്ഞത്. അടിയന്തര ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്ത ശേഷമാണ് ആരോഗ്യം തിരിച്ചുകിട്ടിയതെന്ന് ചങ്ങരംകുളത്തെ കാരുണ്യം സാന്ത്വന ചികിത്സ കേന്ദ്രത്തിലെ പ്രവർത്തകനായ ലത്തീഫ് പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയരാകുന്നവരിൽനിന്ന് ഡോക്ടർ പണം വാങ്ങാറുെണ്ടന്നും അല്ലെങ്കിൽ അനസ്തേഷ്യ നൽകാതെ ശസ്ത്രക്രിയ നടത്തി പീഡിപ്പിക്കുമെന്നും അന്വേഷണത്തിൽ അറിഞ്ഞതായി ലത്തീഫ് പറഞ്ഞു. മെഡിക്കൽ കോളജിൽ സ്കാനിങിനും മറ്റും സൗകര്യമുള്ളപ്പോൾ സ്വകാര്യ സ​െൻററുകളിലേക്കാണ് നിർദേശിക്കുന്നെതന്നും ലത്തീഫ് പറഞ്ഞു. എന്നാൽ, ആരോപണം അവാസ്തവമാെണന്നും കല്ല് പൊടിച്ചു കളഞ്ഞാലും ചില സന്ദർഭങ്ങളിൽ ഭാഗികമായി അവശേഷിക്കുന്ന കേസുകൾ കണ്ടുവരാറുണ്ടെന്നും ഡോക്ടർ രാജേഷ് കെ. കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. അണുബാധ ഉണ്ടായതുമൂലം കാലാവധിക്കു മുമ്പുതന്നെ സ്റ്റ​െൻറ് നീക്കം ചെയ്യേണ്ടി വന്നതിലെ സങ്കീർണതകളാണ് അബ്ദുൽ ലത്തീഫിന് ഉണ്ടായത്. സ്വകാര്യ പ്രാക്ടീസ് നടത്തുകയാണെന്ന ആരോപണവും ഡോ. രാജേഷ് നിഷേധിച്ചു. പരാതി ഒതുക്കിത്തീർക്കാൻ അബ്ദുൽ ലത്തീഫും സുഹൃത്തും തന്നോട് പണം ആവശ്യപ്പെട്ടെന്ന് ഡോക്ടർ പറഞ്ഞു. രണ്ട് ലക്ഷം രൂപ നൽകിയാൽ പരാതി ഒതുക്കാമെന്നായിരുന്നു വാഗ്ദാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story