Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:30 AM IST Updated On
date_range 27 Jun 2018 11:30 AM ISTവടക്കുന്നാഥനിലെ ആനയൂട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നിയന്ത്രണത്തിൽ
text_fieldsbookmark_border
തൃശൂർ: കർക്കടക പുലരിയിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കാറുള്ള ആനയൂട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി. കൺട്രോൾ ക്ഷേത്രങ്ങളിലും കീഴിലുള്ള ക്ഷേത്രങ്ങളിലും സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി പരാതി ലഭിച്ചതോടെയാണ് ഇടപെടാൻ ബോർഡ് തീരുമാനിച്ചത്. ആദ്യം എതിർപ്പുയർത്തിയ ദേവസ്വങ്ങളെ വരുതിയിലാക്കി തൃശൂർ പൂരം നടത്തിപ്പിെൻറ കാര്യങ്ങൾ ഏറ്റെടുത്തതിനു പിന്നാലെയാണ് ബോർഡിനെ അകറ്റി നിർത്തിയിരുന്ന ആനയൂട്ടും നിയന്ത്രണത്തിലാക്കിയത്. ജൂൈല 17നാണ് ആനയൂട്ട്. ക്ഷേത്രക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ സമാന്തര സമിതിയായി പ്രവർത്തിച്ച്, ബോർഡിനെ നോക്കുകുത്തിയാക്കിയാണ് ആനയൂട്ട് നടത്താറുള്ളത്. എന്നാൽ, ഈ വർഷം കൊച്ചിൻദേവസ്വം ബോർഡിെൻറ നിയന്ത്രണത്തിലാണ് ആനയൂട്ട്. കേരളത്തിലെ തന്നെ വലിയ ആനയൂട്ടെന്ന പെരുമയുള്ള വടക്കുന്നാഥനിലെ ആനയൂട്ടിന് സംസ്ഥാനത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ള നൂറോളം ആനകളാണ് പങ്കെടുക്കാറ്. ആയിരക്കണക്കിന് ആളുകളും എത്തും. ബോർഡിെൻറ ഉടമസ്ഥതയിലുള്ള വടക്കുന്നാഥ ക്ഷേത്രമുറ്റത്തും ബോർഡിെൻറ കൺട്രോൾ ക്ഷേത്രങ്ങൾ പങ്കാളികളുമാകുന്ന തൃശൂർ പൂരത്തിലും കൊച്ചിൻ ദേവസ്വം ബോർഡിന് റോളില്ലായിരുന്നു. പൂരം കൈപ്പിടിയിലാക്കാനുള്ള നീക്കത്തിൽ എതിർപ്പുമായി എത്തിയ ദേവസ്വങ്ങൾക്ക് സർക്കാർ നിലപാട് കടുപ്പിച്ചതോടെ വഴങ്ങേണ്ടി വന്നു. ഘടകക്ഷേത്രങ്ങൾക്ക് സർക്കാർ അനുവദിച്ചിരുന്ന തുക 25 ശതമാനം കൂടി ഉയർത്തിയാണ് ബോർഡ് പൂരത്തിന് മുമ്പ് തന്നെ നൽകിയത്. തൃശൂർ പൂരം ഏകോപനസമിതിയെയും മരവിപ്പിച്ചു. തിരുവമ്പാടി ശിവസുന്ദറിനുള്ള സമർപ്പണമാണ് ഇത്തവണത്തെ ആനയൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story