Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:23 AM IST Updated On
date_range 27 Jun 2018 11:23 AM ISTശാസ്ത്ര ചിന്ത പോലും കേന്ദ്രം തെറ്റായി വ്യാഖ്യാനിക്കുന്നു -കെ. രാധാകൃഷ്ണൻ
text_fieldsbookmark_border
തൃശൂർ: ചരിത്രവും ശാസ്ത്രവും യുക്തി ചിന്തകളും ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ശാസ്ത്ര ചിന്തകൾ പോലും തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുകയാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ. കേന്ദ്ര സർക്കാറിെൻറ ഉന്നത വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എ.കെ.പി.സി.ടി.എ ജില്ല കമ്മിറ്റി കോർപറേഷൻ ഒാഫിസ് പരിസരത്ത് സംഘടിപ്പിച്ച 'ജാഗ്രത സന്ധ്യ'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ ഏകീകൃത സിലബസ് അടിച്ചേൽപ്പിച്ച് വിദ്യാഭ്യാസ രംഗത്തെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സർക്കാറിെൻറ ശ്രമമെന്നും രാധാകൃഷ്ണൻ ആരോപിച്ചു. ജില്ല പ്രസിഡൻറ് ഡോ. ബി.പി. അരവിന്ദ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. പി.എസ്. വിജോയ്, പി.കെ. ഷാജൻ, പ്രഫ. ആർ. ബിന്ദു, ഡോ. കുശലകുമാരി, സി.പി.എം ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ, എൻ.ജി.ഒ യൂനിയൻ പ്രസിഡൻറ് നാരായണൻകുട്ടി, പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ, ശരത്പ്രസാദ്, സി.എസ്. സംഗീത്, ഡോ. ബിപിൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story