Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎടക്കഴിയൂരിൽ തീരഭൂമി...

എടക്കഴിയൂരിൽ തീരഭൂമി കൈയേറ്റം: പണിതത്​ നൂറിലേറെ വീടുകൾ; പൊളിച്ചത്​ രണ്ട്​ തറ

text_fields
bookmark_border
ചാവക്കാട്: എടക്കഴിയൂരിൽ തീരഭൂമി കൈയേറ്റത്തിനെതിരെ റവന്യൂ അധികൃതരുടെ നടപടി പ്രഹസനമായി. പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂര്‍, അകലാട് തീരമേഖലയിൽ സർക്കാർ ഭൂമി കൈയേറി കാറ്റാടി മരങ്ങൾ മുറിച്ച് വീടുകളും കെട്ടിടങ്ങളും വ്യാപകമായി നിർമിച്ച് വിൽക്കുെന്നന്ന പരാതിക്കിടയിൽ ചാവക്കാട് താലൂക്ക് ഓഫിസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയത് രണ്ട് തറകൾ മാത്രം. എടക്കഴിയൂർ സിംഗപ്പൂർ പാലസിനു പടിഞ്ഞാറ് തീരത്തെ രണ്ട് വീടുകളുടെ തറകളാണ് യുദ്ധസന്നാഹത്തിെലത്തി റവന്യൂ അധികൃതര്‍ പൊളിച്ചത്. സമീപത്ത് നിരവധി കെട്ടിടങ്ങൾ പൂർണമായി നിർമാണം കഴിഞ്ഞവയും ഭാഗികമായി കിടക്കുന്നവയുമൊക്കെ ഉണ്ടായിട്ടും റവന്യു അധികൃതർ ശ്രദ്ധിച്ചില്ല. മറ്റു കെട്ടിടങ്ങളുടെ കാര്യം അറിയില്ലെന്നും പരാതി ലഭിച്ചതിനുള്ള നടപടിയാണ് ഇതെന്നുമാണ് ഇക്കാര്യം അന്വേഷിച്ചരോട് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പരാതി ലഭിച്ചപ്പോൾ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സമയം നല്‍കിയിട്ടും ഇവര്‍ക്ക് സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയത്രെ. എടക്കഴിയൂർ മേഖലയിൽ പുറമ്പോക്ക് ഭൂമി ൈകയേറി വീടുകൾ നിർമിച്ച് വിൽക്കുെന്നന്നുൾെപ്പടെയുള്ള കാര്യങ്ങൾ ഉന്നയിച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍ റവന്യൂ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിൽ നടപടിയൊന്നുമില്ലാതായതോടെ മന്ത്രിക്ക് പരാതി നൽകി. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് താലൂക്ക് റവന്യു അധികൃതരുടെ നടപടി. എടക്കഴിയൂർ, പുന്നയൂർ വില്ലേജ് പരിധികളിലെ തീരമേഖലകളിൽ പുറേമ്പാക്ക് കൈയേറിയുള്ള നിര്‍മാണങ്ങള്‍ വ്യാപകമാണ്. കഴിഞ്ഞ നാല് വർഷംകൊണ്ട് ഇവിടെ വൻ മാറ്റമാണ് വന്നിട്ടുള്ളത്. ഇക്കാര്യം നേരത്തെ അതാത് വില്ലേജ് ഓഫിസർമാർ രേഖാമൂലം മേൽ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ ജില്ല, താലൂക്ക് അധികൃതർ ഭരണകൂടത്തെയും ജില്ല ഭരണകൂടം താലൂക്ക് അധികൃതരെയും പഴിചാരി ഒഴിഞ്ഞുമാറി. അന്ന് പത്ത് വീടുകളുണ്ടായിരുന്നിടത്ത് പുതിയതായി അഞ്ഞൂറോളം കൈയേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും റവന്യു അധികൃതരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഭൂരേഖ തഹസില്‍ദാര്‍ ജോണ്‍സണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുരേഷ്‌കുമാര്‍, ഉഷ, എടക്കഴിയൂര്‍ വില്ലേജ് ഓഫിസര്‍ അശ്വനി കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ റസ്‌ലജ്, ഹരീഷ്, സലിം, പ്രകാശന്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story