Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തിൽ മായം:...

മത്സ്യത്തിൽ മായം: പരിശോധനക്കുള്ള സ്​ട്രിപ്പില്ല; പരിശോധനയുമില്ല

text_fields
bookmark_border
തൃശൂർ: മലയാളികളുടെ മീൻപ്രേമം മുതലെടുത്ത് ഇതരസംസ്ഥാന വ്യാപാരികൾ കേരളത്തിലേക്ക് വ്യാപകമായി മാരക രാസപദാർഥങ്ങൾ ചേർത്ത മീനുകൾ കയറ്റിയയക്കുന്നെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ മാരക രാസപദാർഥമായ ഫോർമാലിൻ ചേർത്ത 600 കിലോ ചെമ്മീൻ പിടിച്ചതോടെ 'മീൻതീറ്റക്കാർ' വലിയ പേടിയിലാണ്. ഈ ആശങ്കക്ക് കൂടുതൽ കരുത്തുപകരുന്നതാണ് മീൻ പരിശോധനയുമായി ബന്ധപ്പെട്ടു കേൾക്കുന്ന കാര്യങ്ങൾ. അതിർത്തികടന്നെത്തുന്ന മീൻ പരിശോധിക്കാനായി ജില്ലയിലെ അധികൃതർക്ക് ഇതുവരെ സ്ട്രിപ്പ് ലഭിച്ചിട്ടില്ല. ഇത്തരം സ്ട്രിപ്പ് മീനിൻ ഉരസുമ്പോൾ സ്ട്രിപ്പിൽ വരുന്ന നിറംമാറ്റത്തിന് അനുസരിച്ച് രാസപദാർഥത്തി​െൻറ തോത് മനസ്സിലാക്കാം. കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയാണ് (സി.െഎ.എഫ്.ടി) സാമ്പിൾ പരിശോധനക്കായി സ്ട്രിപ്പുകൾ നൽകേണ്ടത്. ജില്ല ഫുഡ് സേഫ്റ്റി ഒാഫിസർ ആവശ്യമായ സ്ട്രിപ്പുകൾക്കായി അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ച ശേഷം പരിശോധനയെന്ന നിലപാടാണ് ഫുഡ് സേഫ്റ്റി വകുപ്പ് അധികൃതർക്കുള്ളത്. ചെക്ക്പോസ്റ്റുകൾ ഉള്ള ജില്ലകൾക്ക് മുൻഗണന നൽകുന്നതാണ് മറ്റുജില്ലകളിൽ സ്ട്രിപ്പ് കിട്ടുന്നത് വൈകാൻ ഇടയാക്കുന്നത്. എന്നാൽ, ചെക്കുപോസ്റ്റുകൾ വഴിയല്ലാതെയും ഫോർമാലിൻ മത്സ്യം ജില്ലയിൽ എത്തുന്നുണ്ട്. കടൽമാർഗമാണ് ഇതിൽ പ്രധാനം. ചാവക്കാട് കൊടുങ്ങല്ലൂർ, അഴീക്കോട് വെര വിശാലമായ തീരത്തിലൂടെ ഇതരസംസ്ഥാനത്തുനിന്ന് മീൻ എത്തുന്നു. ഇതിൽ ഫോർമാലിനും അമോണിയയും അടങ്ങിയ രാസപദാർഥങ്ങൾ ചേർക്കുന്നുമുണ്ട്. ഇങ്ങനെ വിഷമത്സ്യങ്ങളുടെ വിൽപന ജില്ലയിൽ പൊടിപൊടിക്കുേമ്പാഴും പരിശോധിക്കാനും നടപടി എടുക്കാനാവാത്ത സാഹചര്യമാണുള്ളത്. േട്രാളിങ് നിരോധം നിലനിൽക്കുന്നതിനാൽ ഇതര സംസ്ഥാന മീൻ വ്യാപാരികൾക്ക് ചാകരക്കാലമാണ്. കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം മത്സ്യങ്ങൾ ജില്ലയിലേക്ക് എത്തുന്നത്. ഏറെ ദിവസങ്ങൾ മീൻ ശീതീകരണിയിൽ സൂക്ഷിക്കാനുള്ള പണച്ചെലവാണ് ഫോർമാലിൻപോലുള്ള മാരക വിഷം ഉപയോഗിക്കാൻ വ്യാപാരികളേയും മത്സ്യബന്ധന തൊഴിലാളികളെയും പ്രേരിപ്പിക്കുന്നത്. മത്സ്യങ്ങളുടെ വായിലും ചെകിളയിലും തുള്ളികളായി ഫോർമാലിനും നേരിട്ട് പ്രയോഗിക്കുകയും കൂടാതെ ഫോർമാലിൻ അടങ്ങിയ ഐസ് ചേർത്തുമാണ് മീൻ എത്തിക്കുന്നത്. ഇത്തരം മീനുമായി ഏറെനേരം ചെലവിടുന്നതിനാൽ കച്ചവടക്കാരുടെ കൈ വിണ്ടുകീറുകയും പൊള്ളുകയും ചെയ്യുന്ന സാഹചര്യമുണ്ട്. എന്നാൽ കച്ചവടത്തെ ബാധിക്കുമെന്നതിനാൽ ആശുപത്രികളിൽ പോലും പോവാൻ മടിക്കുകയാണ് ഇക്കൂട്ടർ. എന്താണ് ഫോർമാലിൻ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കാനുള്ള രാസപദാർഥമാണ് ഫോർമാലിൻ. ഇവ മനുഷ്യ ശരീരത്തിൽ കടന്നാൽ അർബുദം ഉൾപ്പെടെ മാരകരോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ട്. ചത്ത മീൻ ഐസിലിട്ട് സൂക്ഷിക്കണം എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ നിർദേശം എന്നിരിക്കെ ഇതിനേക്കാൾ എത്രയോ ലാഭമാണ് ഫോർമാലിൻ ഉപയോഗം. ഈ രാസപദാർഥം ചേർത്ത മീൻ മാസങ്ങളോളം വേണമെങ്കിൽ കേടുവരാതിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story