Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:15 AM IST Updated On
date_range 27 Jun 2018 11:15 AM ISTവിദ്യാർഥിനികൾക്ക് നേരെ മദ്യപന്മാരുടെ അസഭ്യവർഷം
text_fieldsbookmark_border
കുന്നംകുളം: ലഹരി വിരുദ്ധ ദിനത്തിൽ കോളജ് . മദ്യപന്മാരെ ചോദ്യം ചെയ്ത സഹപാഠികൾക്കെതിരെ കൈയേറ്റ ശ്രമം. കിഴൂർ ഗവ. പോളിടെക്നിക് കോളജിലെ അവസാന വർഷ വിദ്യാർഥികൾക്ക് നേരെയാണ് എട്ടോളം മദ്യപന്മാർ അസഭ്യവർഷം ചൊരിഞ്ഞത്. ചിറളയം പള്ളി സെൻററിനു സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വിദ്യാർഥിനികൾ കോളജ് വിട്ട് ടൗണിലേക്ക് നടന്നുവരികയായിരുന്നു. വിവരമറിഞ്ഞെത്തിയ സഹപാഠികളായ ആൺകുട്ടികളെ ഈ സംഘം കൈയേറ്റം ചെയ്തു. വിദ്യാർഥിനികളെ വഴിതടയുകയും അസഭ്യം പറയുകയും ചെയ്തതായി ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ടവരാണ് സംഘത്തിലുൾപ്പെട്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. മുമ്പും ടൗണിൽ സമാന സംഭവം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story