Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:09 AM IST Updated On
date_range 27 Jun 2018 11:09 AM ISTവെള്ളക്കെട്ട്: പഴയ ദേശീയപാത തകര്‍ന്നു
text_fieldsbookmark_border
ചാലക്കുടി: പോട്ട ആശ്രമം കവലക്ക് സമീപം ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് അപകടഭീഷണിയായ വെള്ളക്കെട്ടില്‍ റോഡ് തകര്‍ന്നു. തൃശൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളും ഇരിങ്ങാലക്കുട-ചാലക്കുടി റൂട്ടിലെ സ്വകാര്യ ബസുകളും നിരവധി ചെറുവാഹനങ്ങളും സഞ്ചരിക്കുന്ന വഴിയാണ് കുഴിയായത്. രാത്രിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടക്കെണിയില്‍ വീഴുന്നതും പതിവായി. റോഡിന് നടുവില്‍ ടാര്‍വീപ്പ കയറ്റിെവച്ചിരിക്കുകയാണ് അധികൃതര്‍. എല്ലാവര്‍ഷവും ഇവിടെ വെള്ളക്കെട്ട് പതിവാണ്. ശാശ്വതമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. കാനകള്‍ മൂടിപ്പോയതിനാല്‍ ചെറിയ മഴയിൽ പോലും വെള്ളം റോഡിലേക്ക് കയറും. സമീപത്ത് രണ്ട് വലിയ തോടുകള്‍ റോഡ് മുറിച്ച് കടന്നുപോവുന്നുണ്ട്. റോഡിനിരുവശത്തും നൂറു മീറ്റര്‍ നീളത്തില്‍ കാനകള്‍ നിര്‍മിച്ചാല്‍ തോടുകളിലേക്ക് വെള്ളം തിരിച്ച് വിടാം. എന്നാല്‍ അധികൃതര്‍ അതിന് തയാറായിട്ടില്ല. പുതിയ ദേശീയപാത വന്നെങ്കിലും പഴയ പാതയിലൂടെ നിരവധി വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ദേശീയപാതയിലെ ആശ്രമം കവലയില്‍നിന്ന് ചാലക്കുടി ട്രങ്ക് റോഡ് ജങ്ഷനിലേക്കും ആനമല ജങ്ഷനിലേക്കും താലൂക്ക് ആശുപത്രിയിലേക്കടക്കം പോകാന്‍ പഴയ ദേശീയപാത തന്നെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഈ റോഡ് അവഗണിക്കപ്പെട്ട് കിടക്കുകയാണ്.എത്രയും വേഗം വെള്ളക്കെട്ട് ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story