Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2018 12:02 PM IST Updated On
date_range 26 Jun 2018 12:02 PM ISTഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാൻ സി.പി.എം കമീഷൻ
text_fieldsbookmark_border
തൃശൂർ: ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കാൻ സി.പി.എം ജില്ല കമ്മിറ്റി കമീഷനെ നിയമിച്ചു. വിശദ പരിശോധനക്കുശേഷം മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. സംസ്ഥാന സമ്മേളനത്തിന് വേദിയായതോടെ ആദ്യം സമ്മേളനങ്ങൾ തുടങ്ങിയത് ജില്ലയിലായിരുന്നു. കുന്നംകുളം, മണ്ണുത്തി, പുഴക്കൽ ഏരിയകളിലും മേലൂർ, ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് ലോക്കൽ സമ്മേളനങ്ങളിലുമാണ് വിഭാഗീയത തലപ്പൊക്കിയത്. കുന്നംകുളത്ത് എം.എം. വർഗീസ്, മുരളി പെരുനെല്ലി, മണ്ണുത്തിയിൽ യു.പി. ജോസഫ്, പി.കെ. ഷാജൻ, പുഴക്കലിൽ കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൽ ഖാദർ, മേലൂർ ലോക്കലിൽ പി.കെ. ഡേവീസ്, കെ.എസ്.ഇ.ബി.ഡബ്ല്യു.എ ലോക്കലിൽ യു.പി. ജോസഫ് എന്നിവരാണ് അന്വേഷണ കമീഷൻ. കഴിഞ്ഞ ദിവസം ചേർന്ന ജില്ല കമ്മിറ്റി യോഗത്തിൽ ജില്ലയിലെ ബ്രാഞ്ച്തലം മുതലുള്ള സമ്മേളനങ്ങളും സംസ്ഥാന സമ്മേളന നടത്തിപ്പും വിലയിരുത്തി. ജില്ലയിൽ വിഭാഗീയത പൂർണമായും അവസാനിച്ചുവെന്ന് അവകാശപ്പെടുേമ്പാഴാണ് അതിന് വിരുദ്ധമായ ചിലത് കണ്ടത്. പിണറായി, വി.എസ് ചേരിയല്ല, പകരം ഔദ്യോഗിക പക്ഷത്തെ ഭിന്നിപ്പാണിപ്പോൾ വിഭാഗീയതയുടെ രൂപത്തിൽ പാർട്ടിക്ക് തലവേദനയാകുന്നത്. കുന്നംകുളത്ത് ബാബു പാലിശേരി, സഹോദരൻ ബാലാജി പാലിശേരി എന്നിവരുടെ ചേരികളാണ് വിഭാഗീയതക്ക് കാരണമായത്. മന്ത്രി എ.സി. മൊയ്തീെൻറയും ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണെൻറയും സംസ്ഥാന കമ്മിറ്റിയംഗവും എം.പിയുമായ പി.കെ. ബിജുവിെൻറയും മേൽനോട്ടത്തിലായിരുന്നു കുന്നംകുളം സമ്മേളന നടപടികൾ. മത്സരം ഒഴിവാക്കാനുള്ള നേതാക്കളുടെ ഇടപെടൽ ബാബു പാലിശേരി അംഗീകരിച്ചെങ്കിലും മറു വിഭാഗം മത്സരിച്ച് ബാബു പക്ഷക്കാരെ പരാജയപ്പെടുത്തുകയായിരുന്നു. മണ്ണുത്തിയിൽ ഏരിയ സെക്രട്ടറിക്കെതിരെ കടുത്ത ആരോപണം ഉയർന്നിരുന്നു. ഡി.വൈ.എഫ്.ഐ നേതാവാണ് മത്സര രംഗത്തിറങ്ങിയത്. ഒരു വോട്ടിനായിരുന്നു ഏരിയ സെക്രട്ടറിയുടെ വിജയം. കുന്നംകുളം ഏരിയ കമ്മിറ്റിയിൽനിന്ന് വിഭജിച്ച് രൂപം കൊണ്ട പുഴയ്ക്കലിൽ സെക്രട്ടറിയായിരുന്ന എ.എസ്. കുട്ടിയെ ജില്ല സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയതോടെ ഏറെനാൾ സെക്രട്ടറി ഉണ്ടായിരുന്നില്ല. പിന്നീട് എം.കെ. പ്രഭാകരന് സെക്രട്ടറിയുടെ ചുമതല നൽകി. സമ്മേളനത്തിൽ സി.ഐ.ടി.യു ഏരിയ സെക്രട്ടറികൂടിയായ പി.കെ. പുഷ്പാകരനാണ് മത്സരിച്ചത്. അവസാന നിമിഷത്തിലെ ഒത്തുതീർപ്പിൽ പ്രഭാകരൻ പിൻമാറി. ഏരിയ കമ്മിറ്റികൾക്ക് കീഴിലുള്ള ലോക്കലുകളിലും ബ്രാഞ്ചുകളിലും നടന്ന സമ്മേളനങ്ങൾ സംബന്ധിച്ച് ഏരിയ കമ്മിറ്റികളും വിശദമായ പരിശോധന നടത്തണമെന്ന് ജില്ല കമ്മിറ്റി നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story