Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 11:08 AM IST Updated On
date_range 24 Jun 2018 11:08 AM ISTകപ്പത്തോട്, ചാത്തന്‍ചാല്‍ കാര്‍ഷിക പദ്ധതി: അനുമതി അകലെ
text_fieldsbookmark_border
ചാലക്കുടി: നബാര്ഡിെൻറ സഹായത്തോടെ ചാലക്കുടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട കപ്പത്തോട്, ചാത്തന്‍ചാല്‍ പദ്ധതികളുടെ അനുമതി നീളുന്നു. കര്‍ഷകര്‍ക്ക് ഉപകാര പ്രദമാകുന്ന പദ്ധതിക്ക് റിപ്പോർട്ട് സമർപ്പിച്ച് നബാർഡിെൻറ അനുമതിക്കായി കാത്തിരിക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലെ തേനിട്ടമുടി അമല്പാറ വനത്തില്‍നിന്ന് ഉത്ഭവിച്ച് പരിയാരം പഞ്ചായത്തെ പൂവത്തിങ്കല്‍ പാലത്തിന് താഴെ ചാലക്കുടിപ്പുഴയില്‍ ചേരുന്ന 15 കിലോമീറ്ററോളം നീളമുള്ളതാണ് കപ്പത്തോട്. വര്‍ഷക്കാലത്ത് നിറഞ്ഞൊഴുകുന്ന കപ്പത്തോട് അതിെൻറ പാര്‍ശ്വങ്ങളിലുള്ള കാര്‍ഷികമേഖലക്ക് ഏറെ നാശനഷ്ടം വരുത്തുന്നുണ്ട്. ഇതിന് പരിഹാരമാണ് കപ്പത്തോടിെൻറ വശങ്ങള് കെട്ടി നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. കുടിവെള്ള ക്ഷാമവും മണ്ണൊലിപ്പുകൊണ്ടുള്ള പ്രശ്നങ്ങളും പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. പദ്ധതിക്ക് ആര്.ഐ.ഡി.എഫ് 22 സ്കീമില്‍ ഉള്‍പ്പെടുത്തി കേരള ലാന്‍ഡ് ഡെലവപ്മെൻറ് കോര്പറേഷന് സമര്‍പ്പിച്ചിരുന്നു. ഇതിന് പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടില്ല. കാടുകുറ്റി പഞ്ചായത്തിലെ ചാത്തന്‍ചാല്‍ കേന്ദ്രീകരിച്ച് സമഗ്ര കാര്‍ഷിക വികസനത്തിന് ബി.ഡി.ദേവസി എം.എല്‍.എ മുന്‍കൈയെടുത്ത് ആര്.ഐ.ഡി.എഫ് 25 സ്കീമില്‍ പദ്ധതി തയാറാക്കി നബാര്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുമതി വൈകുകയാണ്. ചാത്തന്‍ചാലും അതോടനുബന്ധിച്ചുള്ള പെരുന്തോടും നവീകരിക്കപ്പെടുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മാലിന്യങ്ങളും കളകളും നിറഞ്ഞ് പലയിടവും തോട് നാശത്തിെൻറ വക്കിലാണ്. പലയിടത്തും കൈയേറ്റങ്ങളുമുണ്ട്. കൃഷിക്കാവശ്യമായ ജലവിതരണം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഞാറ്, വളം തുടങ്ങി കൃഷിക്ക് ആവശ്യമായ വസ്തുക്കള്‍ കൊണ്ടുപോകാനും കൊയ്തെടുത്ത നെല്‍കറ്റകള്‍ കൊണ്ടുപോകാനും വഴിയില്ലാത്തതും പ്രശ്നം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായി വിവിധ തോടുകളുടെ വശങ്ങള് കെട്ടി സംരക്ഷിക്കുകയും നടപ്പാത നിർമിക്കുകയും ചെയ്യും. പദ്ധതി നടപ്പായാല്‍ കക്കാട്, ചാത്തന്‍ചാല്‍, കണ്ണംചിറ, കരിമ്പനക്കാവ് തുടങ്ങി പത്തോളം പാടശേഖരങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ സഹായകമാകും. കൊരട്ടി പഞ്ചായത്തിനും പദ്ധതി ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story