Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:20 AM IST Updated On
date_range 23 Jun 2018 11:20 AM ISTഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തിക പിൻവലിച്ചതിൽ പ്രതിഷേധം
text_fieldsbookmark_border
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടൻറ് ഇന്‍ സര്‍ജറി, കണ്‍സള്‍ട്ടൻറ് ഇന്‍ അനസ്‌തേഷ്യ തസ്തികകള്‍ നിർത്തലാക്കിയതില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. തസ്തിക നിലനിർത്താൻ സ്ഥലം എം.എല്‍.എ ഇടപെടണമെന്ന് യു.ഡി.എഫും നഗരസഭ ഭരണ നേതൃത്വം ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് എല്‍. ഡി.എഫും ആരോപിച്ചു. ഒത്തുകളിയെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. നഗരസഭ അധ്യക്ഷ നിമ്യ ഷിജുവാണ് തസ്തികകള്‍ നലനിർത്തണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നകാര്യം ഉന്നയിച്ചത്. വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച എല്‍. ഡി. എഫ് അംഗം പി.വി. ശിവകുമാര്‍ നഗരസഭ അധ്യക്ഷ നടപടികള്‍ എടുത്തില്ലെന്ന് കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എക്ക് കത്ത് നല്‍കാന്‍ പോലും തയാറായില്ല. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ഒരു വിധ നടപടികളും സ്വീകരിക്കുന്നില്ലെന്നും പി.വി. ശിവകുമാര്‍ ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ കമ്മിറ്റിയില്‍ പ്രഫ കെ.യു. അരുണന്‍ എം.എല്‍.എയെ ഇക്കാര്യം ധരിപ്പിച്ചതായി അധ്യക്ഷ വിശദീകരിച്ചു. തസ്തിക നിർത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായാണ് ബി. ജെ.പി അംഗങ്ങള്‍ യോഗത്തിനെത്തിയത്. തസ്തിക നിലനിർത്താൻ ആവശ്യപ്പെട്ട് ഉടന്‍ എം.എല്‍.എക്ക് കത്ത് നല്‍കുമെന്ന് യോഗത്തില്‍ അധ്യക്ഷ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story