Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം ചന്തയിലെ...

കോട്ടപ്പുറം ചന്തയിലെ മാലിന്യ നീക്കം നിലച്ചു നഗരസഭ അധ്യക്ഷ​െൻറ ചേംബറിന് മുന്നിൽ കൗൺസിലറുടെ കുത്തിയിരിപ്പ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തയിലെ മാലന്യം നീക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭ അധ്യക്ഷ​െൻറ ചേംബറിന് മുന്നിൽ കോൺഗ്രസ് കൗൺസിലറുടെ കുത്തിയിരിപ്പ് സമരം. വാർഡ് കൗൺസിലറും കോൺഗ്രസ് പാർലമ​െൻററി പാർട്ടി നേതാവ് വി.എം. ജോണിയാണ് നഗരസഭയിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. രണ്ട് ദിവസം ഇതേ വിഷയം ഉന്നയിച്ച് ചന്തയിൽ ഡി.വൈ.എഫ്.െഎയും സമരം നടത്തിയിരുന്നു. മധ്യകേരളത്തിലെ പ്രധാന മാർക്കറ്റാണ് കോട്ടപ്പുറം ചന്ത. കുമിഞ്ഞ്കൂടുന്ന മാലിന്യം യഥാസമയം നീക്കാൻ കാലതാമസം വന്നിരുന്നു. മാലിന്യങ്ങൾ ചിലർ പ്ലാൻറിലിടാതെ കൂട്ടിയിട്ടത് മൂലം ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. ചന്തയിൽ എത്തുന്നവർക്ക് മൂക്കുപൊത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയുമായി. ഇതിനിടെയാണ് വി.എം. ജോണിയുടെ വാർഡിൽ സമരവുമായി ഡി.വൈ.എഫ്.െഎ എത്തിയത്. സമരം ഉദ്ഘാടനം ചെയ്തതാകെട്ട സി.പി.എം ഏരിയ സമിതിയംഗവും നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എസ്.കൈസാബും. ഇതോടെ താൽക്കാലികമായി ഉടലെടുത്ത മാലിന്യ പ്രശ്നത്തിന് രാഷ്ടീയ നിറം കൈവരികയും വി.എം. ജോണിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. ഇതിൽ പ്രകോപിതനായ വി.എം. ജോണി സമരവുമായി സി.പി.എമ്മുകാരനായ ചെയർമാ​െൻറ മുന്നിൽ എത്തുകയായിരുന്നു. സമരം നീണ്ടതോടെ കോൺഗ്രസ് നേതാക്കളും മറ്റു കൗൺസിലർമാരും എത്തി. നഗരസഭ ചെയർമാനുമായി നടത്തിയ ചർച്ചയിൽ നടപടി കൈക്കൊള്ളാമെന്ന ധാരണയിൽ ഒരു മണിയോടെ സമരം അവസാനിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ പി.എച്ച്. മഹേഷ്, ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ, കെ.വി. ബാലചന്ദ്രൻ, ഡിൽഷൻ കൊട്ടെക്കാട്ട്, പി.വി. രമണൻ, കൗൺസിലർമാരായ ഗീതാദേവി, പ്രിൻസി മാർട്ടിൻ, കവിത മധു, അരുൺ രാജ് എന്നിവർ പങ്കെടുത്തു. അതേസമയം കോട്ടപ്പുറം ചന്തയിലെ മാലിന്യം കൃത്യമായി നീക്കം ചെയ്തു വരുന്നതാണെന്നും താൽക്കാലികമായ തടസ്സത്തി​െൻറ പേരിൽ നടന്ന കൗൺസിലറുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story