Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ്മിഷൻ പദ്ധതി രണ്ടര...

ലൈഫ്മിഷൻ പദ്ധതി രണ്ടര ലക്ഷം ഭവനരഹിതർക്ക് ഈ വർഷം വീട്- മന്ത്രി ജലീൽ

text_fields
bookmark_border
വാടാനപ്പള്ളി: ലൈഫ്മിഷൻ പദ്ധതി പ്രകാരം അർഹരായ രണ്ടര ലക്ഷം ഭവനരഹിതർക്ക് ഈ വർഷം വീട് വെച്ച് നൽകുമെന്ന് മന്ത്രി കെ.ടി. ജലീൽ. വീടിനായി വാർഡ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഇനി നടക്കില്ലെന്നും മന്ത്രി പറഞ്ഞു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്തവരെ പുനരധിവസിപ്പിക്കാൻ ആദ്യഘട്ടം ജില്ലതോറും ഭവന സമുച്ചയം നിർമിക്കും. പിന്നീട് മണ്ഡലത്തിൽ ഒന്ന് വീതം നിർമിക്കും. ലൈഫ് പദ്ധതി പ്രകാരം 80 ശതമാനവും വീടുകൾ സംസ്ഥാനത്ത് പൂർത്തിയായി. പുതിയ വഴിത്തിരിവാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 1.72 ലക്ഷം കുടുംബങ്ങൾക്കും പട്ടണപ്രദേശത്ത് 75000 പേർക്കുമാണ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നത്. രാഷ്ട്രീയത്തി​െൻറയും മതത്തി​െൻറയും പേരിലാണ് പല അർഹരും തഴയപ്പെട്ടത്. ഇനി ഇത്തരം പ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. അനർഹരെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയിൽ തളിക്കുളം ബ്ലോക്ക് 133 വീടുകളാണ് പൂർത്തീകരിച്ചത്. ഗീതഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സന്ധ്യ രാമകൃഷ്ണൻ, ഷിജിത്ത് വടക്കുഞ്ചേരി, ഇ.കെ. തോമസ്, ഉദയ് തോട്ടപ്പുള്ളി, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, ജില്ല പഞ്ചായത്തംഗം മഞ്ജുള അരുണൻ, ബ്ലോക്ക് അംഗങ്ങളായ സുലേഖ ജമാൽ, രജനി ബാബു, പരന്തൻ ദാസൻ, ലീന രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story