Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറേഷൻകാർഡ്​ അപേക്ഷ...

റേഷൻകാർഡ്​ അപേക്ഷ സ്വീകരിക്കും

text_fields
bookmark_border
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിൽ പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, തെറ്റ് തിരുത്തലുകൾ, മറ്റു താലൂക്കിലേക്ക് താമസം മാറിയതുമൂലം കാർഡ് റദ്ദാക്കി സർട്ടിഫിക്കറ്റ്‌ വാങ്ങൽ, അംഗങ്ങളെ കുറവ് ചെയ്യൽ, കൂട്ടി ചേർക്കൽ, ഡ്യൂപ്ലിേക്കറ്റ് കാർഡ്, റേഷൻ കട മാറ്റം തുടങ്ങിയവക്ക് താഴെ പറയുന്ന പ്രകാരം അപേക്ഷകൾ സ്വീകരിക്കുന്നു. പ്രദേശം, സ്വീകരിക്കുന്ന സ്ഥലം, തീയതി ക്രമത്തിൽ ചുവടെ. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തെക്കുംകര, പാഞ്ഞാൾ, മുള്ളൂർക്കര, വള്ളത്തോൾ നഗർ (പഞ്ചായത്ത്) -പഴയ വടക്കാഞ്ചേരി പഞ്ചായത്ത് ഓഫിസ് ജൂൺ - ജൂൺ 25, 26. കടങ്ങോട്, എരുമപ്പെട്ടി, ദേശമംഗലം, വരവൂർ -എരുമപ്പെട്ടി പഞ്ചായത്ത് ഓഫിസ് -ജൂൺ 27,28. ചൂണ്ടൽ, കേച്ചേരി, കണ്ടാണശ്ശേരി- ജ്ഞാന പ്രകാശിനി സ്കൂൾ കേച്ചേരി- ജൂൺ 29,30. പഴയന്നൂർ, ചേലക്കര, കൊണ്ടാഴി, തിരുവില്ലാമല- പഴയന്നൂർ പഞ്ചായത്ത് ഓഫിസ്- ജൂലൈ മൂന്ന്, നാല്. കുന്നംകുളം മുനിസിപ്പാലിറ്റി, ചൊവ്വന്നൂർ, പോർക്കുളം, കാട്ടകാമ്പാൽ, കടവല്ലൂർ- കുന്നംകുളം മുനിസിപ്പൽ ടൗൺഹാൾ- ജൂലൈ അഞ്ച്, ആറ്. അപേക്ഷകർ രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഹാജരാക്കണം. പുതിയ കാർഡ് - ( പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്ന് താമസ സർട്ടിഫിക്കറ്റ് (ആറ് മാസത്തിനുള്ളിൽ ലഭിച്ചത് ), പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ട് എണ്ണം, വരുമാന സർട്ടിഫിക്കറ്റ്, എല്ലാ അംഗങ്ങളുടേയും ആധാർ കാർഡി​െൻറ പകർപ്പ്, നിലവിൽ പേരുള്ള റേഷൻ കാർഡി​െൻറ പകർപ്പുകൾ, കാർഡുടമയുടെ സമ്മതപത്രം (അസ്സൽ കാർഡ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്), റിഡക്ഷൻ സർട്ടിഫിക്കറ്റ്/സറണ്ടർ സർട്ടിഫിക്കറ്റ്. രണ്ട് വയസ്സ് മുതൽ 12 വയസ്സ് വരെ ഉള്ളവർക്ക് ചേർക്കുന്നതിന് ജനന സർട്ടിഫിക്കറ്റി​െൻറ പകർപ്പ്. താമസം മാറിയത് മൂലം നിലവിലുള്ള കാർഡ് റദ്ദ് ചെയ്ത് മറ്റു താലൂക്കുകളിലേക്ക് സറണ്ടർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് --നിലവിൽ പേരുള്ള കാർഡ്, ഇതി​െൻറ പകർപ്പ്, കാർഡുടമയുടെ അപേക്ഷ. നിലവിലുള്ള കാർഡിൽ അംഗങ്ങളെ ചേർക്കുന്നതിന് - കാർഡുടമയുടെ സമ്മതപത്രം, കാർഡി​െൻറ പകർപ്പ്, അസ്സൽ കാർഡ് എന്നിവ , നിലവിൽ മറ്റു താലൂക്കിലെ കാർഡിൽ പേരുണ്ടെങ്കിൽ കുറവ് ചെയ്ത റിഡക്ഷൻ സർട്ടിഫിക്കറ്റ് . തെറ്റ് തിരുത്തൽ, റേഷൻ കട മാറ്റം, വരുമാനം തിരുത്തൽ -പേര് മാറ്റുന്നതിന് വില്ലേജ് ഓഫിസറിൽ നിന്നും one and same certificate, വരുമാനം മാറ്റുന്നതിന് വരുമാന സർട്ടിഫിക്കറ്റ് മേൽവിലാസം തിരുത്തുന്നതിന് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്ന് താമസ സർട്ടിഫിക്കറ്റ്. മരണപ്പെട്ടവരെ നീക്കം ചെയ്യുന്നതിന് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള അപേക്ഷ -നിശ്ചിത ഫോറം റേഷൻ കട ലൈസൻസിയെ കൊണ്ട് സാക്ഷ്യപ്പെടുത്തി കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് ഹാജരാക്കണം. അപേക്ഷകളിൽ ഫോൺ നമ്പർ വേണം. ആധാർ കാർഡി​െൻറ പകർപ്പ് ഹാജരാക്കണമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അപേക്ഷകളുടെ മാതൃക www.civilsuppieskerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story