Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർക്കാർ വാഹനങ്ങൾക്ക്​...

സർക്കാർ വാഹനങ്ങൾക്ക്​ താൽക്കാലിക ഡ്രൈവർമാർ

text_fields
bookmark_border
തൃശൂർ: ജില്ലയിലെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക വാഹനങ്ങൾ ഓടിക്കുന്നത് താൽക്കാലികക്കാരെ ഡ്രൈവർമാരെ വെച്ച്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയമനം കാത്തിരിക്കുന്ന 400 ഓളം ഇപ്പോഴും നിവേദനവും പരാതികളുമായി നടക്കുന്നു. എൽ.ഡി.വി ഗ്രേഡ് രണ്ട് വിവിധ വകുപ്പുകളിലേക്ക് ഡ്രൈവരെ തേടി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷ നടത്തി 450 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിൽ അമ്പതോളം പേർക്ക് നിയമനമായി. വാഹനം വാങ്ങുമ്പോൾ അതിൽ ഡ്രൈവർ തസ്തികയുൾപ്പെടെ വേണമെന്നാണ് സർക്കാർ ചട്ടം.എന്നാൽ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക വാഹനങ്ങളുണ്ടെങ്കിലും താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുകയാണ്. താൽക്കാലിക നിയമനങ്ങൾ എംേപ്ലായ്മ​െൻറ് മുഖേന മാത്രമെ പാടുള്ളൂ എന്നാണ് ചട്ടമെങ്കിലും ഇതും പാലിക്കുന്നില്ലേത്ര. വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവർ തസ്തിക ഉണ്ടാക്കിയെടുക്കേണ്ടതുമുണ്ടെന്നിരിക്കെ ഇഷ്ടക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ ഇതും പാലിക്കുന്നില്ല. മുഖ്യമന്ത്രി, വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയായിട്ടില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി ഷഫീർ ആനകോടൻ പറയുന്നു. അവഗണനക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് റാങ്ക് ഹോൾഡേഴ്സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story