Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുക്കി​െൻറ കുതിരാൻ

കുരുക്കി​െൻറ കുതിരാൻ

text_fields
bookmark_border
കുതിരാൻ: ദേശീയപാത കുതിരാനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തകർന്നുകിടക്കുന്ന റോഡും കനത്തമഴയും കൂടി വന്നതോടെ ബുധനാഴ്ച വൈകീട്ട് അഞ്ചോടെ രൂപപ്പെട്ട കുരുക്ക് രാത്രി ശക്തമായി വ്യാഴാഴ്ച്ച രാവിലെയോെട പാരമ്യത്തിൽ എത്തുകയായിരുന്നു. ഉച്ചക്കും കുരുക്കി​െൻറ തീവ്രത കുറക്കാൻ പോലും അധികൃതർക്കായില്ല. ദേശീയപാതയിലെ വൻ ഗർത്തങ്ങളാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണം. ഏതാണ്ട് 10 മണിക്കൂറിൽ ഏറെ കനത്ത ഗതാഗതക്കുരുക്കാണ് മേഖലയിൽ ഉണ്ടായത്. കണ്ടെയ്നർ ലോറികൾ അടക്കം വാഹനങ്ങളുെട നീണ്ടനിരയാണുണ്ടായത്. കനത്തമഴയെ തുടർന്ന് ഇരുമ്പുപാലം വില്ലൻ വളവ് മുതൽ വഴുക്കുമ്പാറ വരെ നിരവധി വലിയ കുഴികളാണ് രൂപപ്പെട്ടത്. കുരുക്ക് മുറുകിയതോടെ ഇതുവഴിയുള്ള ബസ് ഗതാഗതം ഏതാണ്ട് നിലച്ചു. ഇത് പൊതുജനത്തി​െൻറ ഗതാഗത സൗകര്യം ഇല്ലാതാക്കി. തുരങ്ക മുഖത്തോട് ചേർന്ന വഴുക്കുമ്പാറ പഴയ റോഡരിക് ഇടിഞ്ഞത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുകയും ചെയ്തു. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങളും തിരിച്ചുവരുന്ന കണ്ടെയ്നർ ലോറികളും മറ്റും തിങ്ങി നിരന്ന് നിൽക്കുന്ന കാഴ്ചയാണ് കുതിരാനിൽ. അപകടങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. തുരങ്ക മുഖത്തെ ഇടിഞ്ഞ റോഡരികിൽ മണൽചാക്കുകൾ നിരത്തി താൽക്കാലിക ഭിത്തി കെട്ടുന്നുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടെ ഉച്ചക്കുശേഷം കുരുക്ക് ഒഴിവാക്കാനായതായി മണ്ണുത്തി ഹൈവേ പൊലീസ് അവകാശപ്പെട്ടു. വലിയ വാഹനങ്ങളെ പിടിച്ചിട്ടും മറ്റു വാഹനങ്ങളും തിരിച്ചയച്ചതുമാണ് താൽക്കാലിക ശമനം ഉണ്ടാകുവാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂർ ഭാഗത്ത് കുതിരാൻ മുതൽ ചുവന്നമണ്ണ് വരെ ഒന്നര കിലോമീറ്ററോളം വാഹനങ്ങളുെട നീണ്ടനിരയാണുള്ളത്. പാലക്കാട് ഭാഗത്ത് ഇരുമ്പുപാലം മുതൽ വഴുക്കുമ്പാറ വരെയുള്ള മേഖലയിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും പ്രശ്നം ഗുരുതരമാക്കുന്നുണ്ട്. രണ്ടു കിലോമീറ്റർ വരെ നീളുന്ന കുരുക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ പാടുപെടുന്നു. ഒരാഴ്ചമുമ്പ് കലക്ടർ അനുപമ കുതിരാൻ സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പാണഞ്ചേരി മണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിച്ചു. ഭാസ്കരൻ ആദംകാവിൽ ഉദ്ഘാടനം ചെയ്തു. ബാബു തോമസ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story