Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖത്തർ രാജ കുടുംബത്തെ...

ഖത്തർ രാജ കുടുംബത്തെ വഞ്ചിച്ച കേസ്​: 'സഹതാപ നാടക'വും ഫലം കണ്ടില്ല

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഖത്തർ രാജാവി​െൻറ സഹോദരിയുടെ പേരിൽ വ്യാജ ഇ-മെയിൽ ചെയ്ത് കോടികൾ തട്ടിയതിന് അറസ്റ്റിലായ സുനിൽ മേനോൻ പിടിക്കപ്പെടുമെന്നായപ്പോൾ സഹതാപം സൃഷ്ടിച്ച് തടിയൂരാൻ ശ്രമം നടത്തിയതായി പ്രത്യേക അന്വേഷണ സംഘം. ഖത്തർ രാജാവി​െൻറ ചിത്രങ്ങൾ ലോകത്തെ മികച്ച രാജ്യങ്ങളിലെ പ്രഗൽഭ ചിത്രകാരന്മാരെക്കൊണ്ട് വരപ്പിച്ചാൽ ലോകരാജ്യങ്ങൾക്കിടയിൽ രാജാവ് സമ്മതനാകുമെന്ന് വിശ്വസിപ്പിക്കാനാണ് സുനിൽ ഗൂഢശ്രമം നടത്തിയത്. ഇതിന് കൊടുങ്ങല്ലൂരിനടുത്ത് എസ്.എൻ പുരം 25ാം കല്ല് പടിഞ്ഞാറ് ഭാര്യ വീടി​െൻറ മുകൾ നിലയിൽ ലാപ് ടോപ്പിൽ കരുക്കൾ നീക്കി. അമേരിക്ക, ജർമനി, ഫ്രാൻസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രഗൽഭ ചിത്രകാരന്മാരെക്കൊണ്ട് ചിത്രങ്ങൾ വരക്കാമെന്ന് ബന്ധപ്പെട്ടവരോട് വാഗ്ദാനം ചെയ്തു. ഇൻറർനെറ്റിൽ നിന്നെടുത്ത ഛായാചിത്രങ്ങളിൽ കൃത്രിമം നടത്തിയും വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ത​െൻറ ഇ-മെയിൽ അഡ്രസായി ജെറോം നെപ്പോളിയൻ എന്ന പേര് തിരഞ്ഞെടുത്ത ഇയാൾ പിടിക്കപ്പെടുമെന്ന് തോന്നിത്തുടങ്ങിയപ്പോൾ 'ജെറോമിന് കാൻസർ' ആണ് എന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു. വ്യാജ ഇ-മെയിലുകൾ വഴിയായിരുന്നു നീക്കങ്ങളെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശൂർ റൂറൽ പൊലീസ് സൂപ്രണ്ട് പി.കെ. പുഷ്ക്കരൻ മുൻകൈയെടുത്ത് പ്രത്യേക അേന്വഷണ സംഘം രൂപവത്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനായത് പൊലീസിന് നേട്ടമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story