Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:11 AM IST Updated On
date_range 22 Jun 2018 11:11 AM ISTവൈദിക ശ്മശാനം: അടിയന്തര റിപ്പോർട്ട് തേടി
text_fieldsbookmark_border
തൃശൂർ: ജില്ല കലക്ടറുടെ സ്റ്റോപ്പ് മെമ്മോയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നിർത്തിയ മണ്ണുത്തിയിലെ വൈദിക ശ്മശാനമായ മക്ബെലയുടെ വിഷയത്തിൽ ന്യൂനപക്ഷ കമീഷൻ അടിയന്തര റിപ്പോർട്ട് തേടി. മലിനീകരണം സൃഷ്ടിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് 110 വർഷം പഴക്കമുള്ള ശ്മശാനം അടച്ചുപൂട്ടിയത്. മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂരിൽ നടത്തിയ സിറ്റിങ്ങിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളൊന്നും പാലിക്കാെത കോഴിക്കോട് ജില്ലയിൽ ഒളവണ്ണ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പടക്കനിർമാണ ശാലയുടെ പ്രവർത്തനം നിർത്താനും നിർദേശം നൽകി. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പടക്കശാലക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ പ്രതിയെന്ന പേരിൽ ഫോട്ടോ പതിച്ച യുവാവിെൻറ ഫോട്ടോ പൊലീസ് സ്റ്റേഷനിൽ നിന്ന് എടുത്തുമാറ്റാനും കമീഷൻ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കു നിർദേശം നൽകി. നേരത്തെ ഉണ്ടായ കൊലക്കേസിൽ കോടതി വെറുതെവിട്ട വ്യക്തിയെയാണ് റൗഡി പട്ടികയിൽ അടക്കം ഉൾപ്പെടുത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഇയാൾ നൽകിയ പരാതിയിലാണ് കമീഷൻ നടപടി. സിറ്റിങിൽ 56 പരാതികളാണ് ലഭിച്ചത്. നാല് പരാതികൾ അവസാനിപ്പിച്ചു. അടുത്ത സിറ്റിങ് ജൂലൈ 17ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story