Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈൻ ബോക്​സിനായി...

ലൈൻ ബോക്​സിനായി ട്രെയിൻ പിടിച്ചിട്ടത്​ 50 മിനിറ്റ്​

text_fields
bookmark_border
തൃശൂർ: ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടിമാറ്റത്തിനിടെയുണ്ടായ ആശയക്കുഴപ്പം മൂലം എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള ട്രെയിൻ ഗതാഗതം 50 മിനിറ്റ് നിലച്ചു. തിരുവനന്തപുരം മെയിലാണ് ബുധനാഴ്ച രാത്രി 7.40 മുതൽ 8.30 വരെ എറണാകുളം നോർത്തിൽ പിടിച്ചിട്ടത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ലോക്കോ പൈലറ്റിന് സുരക്ഷ ഉപകരണങ്ങൾ അടങ്ങുന്ന ലൈൻ ബോക്സ് കിട്ടാത്തതാണ് കാരണം. എറണാകുളം സൗത്തിലാണ് ലോക്കോ പൈലറ്റുമാർക്കുള്ള റെസ്റ്റ് റൂമുള്ളത്. ഇതിലാണ് ലൈൻബോക്സ് അടക്കം ഉണ്ടാവുക. തിരുവനന്തപുരം മെയിൽ സൗത്തിൽ പോകാതെ നേരെ നോർത്തിൽ വരികയാണ് പതിവ്. ഇവിടെ നിന്നും ഡ്യൂട്ടിമാറ്റത്തിനായി ലോക്കോ പൈലറ്റ് എത്തിയെങ്കിലും അദ്ദേഹത്തിന് ലൈൻബോക്സ് ലഭിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ ലൈൻബോക്സ് ലോക്കോ പൈലറ്റിന് എത്തിച്ചുകൊടുക്കാൻ കരാർ അടിസ്ഥാനത്തിൽ റെയിൽവേ കാർ സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മഴക്കൊപ്പം ഗതാഗതക്കുരുക്ക് ഉണ്ടായതോടെ ലൈൻബോക്സുമായി വന്ന കാറിന് കൃത്യസമയം എത്താനായില്ല. ഇതാണ് തിരുവനന്തപുരം മെയിൽ പിടിച്ചിടാൻ കാരണമായത്. ഇതേസമയം എറണാകുളം സൗത്തിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ പാസഞ്ചർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം ചേമ്പിൻകാട്ടിൽ പിടിച്ചിടേണ്ടിവന്നു. ഇൗ സമയം അത്രയും തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ക്രൂവി​െൻറ മുഖ്യകാര്യാലയത്തിൽനിന്ന് കാറിൽ പെട്ടി എത്തിച്ചതിന് ശേഷമാണ് ട്രെയിനുകൾക്ക് പോകാനായത്. എന്നാൽ, ട്രെയിനിന് പിറകുവശത്തെ ഗാർഡിനോട് ചേർന്ന പാർസൽ ബോഗിയുടെ വാതിൽ അടക്കാനാവാത്തതാണ് പിടിച്ചിടാൻ കാരണമെന്നാണ് ഒൗേദ്യാഗിക വിശദീകരണം. 50 മിനിറ്റ് പിടിച്ചിട്ടുവെങ്കിലും പ്രശ്നം വിവാദമാക്കാതിരിക്കാൻ പരമാവധി നേരത്തെ എത്തിക്കുന്നതിന് അധികൃതർ ഏറെ ശ്രദ്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story