Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജംഷീലക്ക്​...

ജംഷീലക്ക്​ 'അക്ഷരവീട്'​ ഇന്ന്​ സമർപ്പിക്കും

text_fields
bookmark_border
തൃശൂർ: കായികതാരം ടി.ജെ. ജംഷീലക്ക് 'മാധ്യമം', മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ് എന്നിവർ ചേർന്ന് നിർമിച്ച അക്ഷരവീട് വെള്ളിയാഴ്ച സമർപ്പിക്കും. 51 അക്ഷരവീടുകളിൽ ആറാമത്തെ 'ഉൗ' വീടാണ് ട്രാക്കിലെ സുവർണകുമാരിക്ക് സമ്മാനിക്കുന്നത്. എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ൈവകീട്ട് മൂന്നിന് കായിക മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും. 'അമ്മ'യുെട അമരക്കാരനും എം.പിയുമായ ഇന്നസ​െൻറ് മുഖ്യാതിഥിയാവും. അനിൽ അക്കര എം.എൽ.എ, അക്ഷരവീട് പദ്ധതിയുമായി സഹകരിക്കുന്ന 'ഹാബിറ്റാറ്റ്' ഗ്രൂപ് ചെയർമാൻ ജി. ശങ്കർ, കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ റിേലഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കുന്നംകുളം അസി. പൊലീസ് കമീഷണർ പി. വിശ്വംഭരൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത്ലാൽ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം സിജി ജോൺ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തംഗം അനിത വിൻസ​െൻറ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക എ.എസ്. േപ്രംസി, പ്രിൻസിപ്പൽ സി.എം. പൊന്നമ്മ, പി.ടി.എ പ്രസിഡൻറ് പി. ബാബു ജോർജ്, എസ്.എം.സി ചെയർമാൻ കുഞ്ഞുമോൻ കരിയന്നൂർ, കായികാധ്യാപകൻ സി.എ. മുഹമ്മദ് ഹനീഫ എന്നിവർ പെങ്കടുക്കും. അക്ഷരവീട് സമർപ്പണത്തിനു ശേഷം പ്രശസ്ത പാട്ടുകാരി പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് 'നാട്ടീണം' അരങ്ങേറും. പരിപാടി http://www/facebook.com/Madhyamam/ എന്ന ലിങ്കിൽ തത്സമയം കാണാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story