Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:08 AM IST Updated On
date_range 22 Jun 2018 11:08 AM ISTസംഗീത ദിനത്തിൽ ഗാനാഞ്ജലിയുമായി എയ്ഞ്ചൽ മേരി
text_fieldsbookmark_border
തൃശൂർ: ചേറൂർക്കാരി എയ്ഞ്ചൽ മേരിയെ ഇനി നഗരത്തിലെ സംഗീത പ്രേമികൾ എന്നും ഒാർക്കും. ലോക സംഗീത ദിനം ഇൗ കൗമാരക്കാരി ആഘോഷിച്ചത് പാടിത്തിമിർത്താണ്. അതും മധുരമുള്ള പാട്ടുകൾ, ഹൃദ്യമായ ആലപാനത്തോടെ. ഇൗ ദിനം അങ്ങനെ എയ്ഞ്ചലിെൻറ മനസ്സിലും എന്നെന്നും പച്ച പിടിച്ച് നിൽക്കുകയും ചെയ്യും. സാഹിത്യ അക്കാദമി ഹാളിലാണ് ഇൗ 14കാരി ഗാനമാല തീർത്തത്. 13 വർഷത്തോളമായി സംഗീത പഠനം നടത്തുകയാണ് സേക്രഡ് ഹാർട്ട് കോൺവെൻറ് ഗേൾസ് സ്കൂളിലെ ഈ ഒമ്പതാംക്ലാസുകാരി. പുറത്ത് കാലവർഷം കോരിച്ചൊരിയുേമ്പാൾ അകത്ത് എയ്ഞ്ചൽ ആസ്വാദക ഹൃദയങ്ങളിൽ സംഗീതത്തിെൻറ കുളിർ മഴ പെയ്യിക്കുകയായിരുന്നു. എസ്. ജാനകി മുതൽ കെ.എസ്. ചിത്രവരെയുള്ള ഗായകർ ഹിറ്റാക്കിയ 51 പാട്ടുകളാണ് എയ്ഞ്ചൽ പാടിയത്. എയ്ഞ്ചൽ വോയ്സെന്ന പേരിലായിരുന്നു സംഗീത പരിപാടി. 'കേരളം, കേരളം...' എന്ന ഗാനത്തോടെയായിരുന്നു തുടക്കം. മൗന സരോവരമാകെയുണർന്നു, മോഹം കൊണ്ടു ഞാൻ, പാടി തൊടിയിലേതോ, താനേ തിരിഞ്ഞും മറിഞ്ഞും തുടങ്ങി നിരവധി ഹിറ്റുകൾ മൂന്ന് മണിക്കൂർ നീണ്ട പരിപാടിയിൽ കരോക്കെയുടെ അകമ്പടിയോടെ ആലപിച്ചു. 80കളിലെയും 90കളിലെയും മുതൽ തമിഴിലെ പുതിയ ഗാനം വരെ ആസ്വാദകരിൽ കുളിർമഴ പെയ്യിച്ചു. 'ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ' എന്ന കവിതാലാപനത്തോടെയായിരുന്നു സമാപനം. സംഗീതാധ്യാപകനായ വി.എ. സജീവിെൻറ കീഴിൽ 12വർഷത്തോളം സംഗീത പഠനം നടത്തി. മോഹൻ സിത്താരാസ് കോളജ് ഓഫ് പെർഫോമിങ് ആർട്സിൽ മ്യൂസിക് പഠിക്കുന്നു. തോമസ്-സ്മിത ദമ്പതികളുടെ മകൾ ഇതിനോടകം 500ൽ പരം വേദികളിൽ പാടി. ഗായികയും അവതാരകയുമായ മീര രണദേവ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story