Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:08 AM IST Updated On
date_range 22 Jun 2018 11:08 AM ISTഇൻറർ നാഷനല്‍ റൂറല്‍ ഗെയിംസ് ബോക്‌സിങ് വിജയികള്‍ക്ക് സ്വീകരണം
text_fieldsbookmark_border
തൃശൂര്‍: നേപ്പാളില്‍ നടന്ന ഇന്തോ-നേപ്പാള്‍ ഇൻറര്‍നാഷനല്‍ റൂറല്‍ ഗെയിംസ് ബോക്‌സിങ്ങില്‍ രാജ്യത്തിനായി സ്വര്‍ണം നേടിയ അക്ഷയ് ദിലീപ്, പി.ബി. ഗൗതം, പരിശീലകന്‍ കെ.ആർ. ജിതിന്‍ എന്നിവര്‍ക്ക് റൂറല്‍ ഗെയിംസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 11ന് തൃശൂര്‍ യാത്രിനിവാസ് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പി.എസ്.സി ചെയര്‍മാന്‍ എം.കെ. ഷക്കീര്‍ ഉദ്ഘാടനം ചെയ്യും. ആർ.ജി.എ സംസ്ഥാന പ്രസിഡൻറ് പ്രഫ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ബേസ് ബോള്‍ ജില്ല പ്രസിഡൻറ് ബിന്നി ഇമ്മട്ടി, ഫോര്‍മര്‍ പഞ്ചായത്ത് മെംബേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കരീം പന്നിത്തടം, ആർ.ജി.എ സംസ്ഥാന സെക്രട്ടറി പി.എസ്. ഭരതന്‍, സംസ്ഥാന വൈസ് പ്രസിഡൻറ് പി.എസ്. അരവിന്ദാക്ഷന്‍, അസോസിയേഷന്‍ അംഗം അഖില്‍ ബാബു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story