Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTസംഘർഷം: കോണ്‍ഗ്രസ് നേതാവിനും പൊലീസുകാർക്കും പരിക്ക്
text_fieldsbookmark_border
ഒല്ലൂര്‍: കുടിവെള്ള െപെപ്പിടാന്‍ വെട്ടിപ്പൊളിച്ച റോഡിൽ രൂപപ്പെട്ട കുഴിയില്‍ ബസ് താഴ്ന്ന് അറിഞ്ഞ് എത്തിയ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കോൺഗ്രസ് മണ്ഡലം പ്രസിഡൻറും ആശുപത്രിയിൽ ചികിത്സ തേടി. ഒല്ലൂർ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സനോജ് കാട്ടുക്കാരൻ സഹകരണ ആശുപത്രിയിലും എസ്.ഐ റെമിന്‍, സി.പി.ഒ ഷെമീര്‍ എന്നിവർ മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ തൃശൂരില്‍ നിന്ന് കല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് കമ്പനിപടിയില്‍ താഴ്ന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്താഞ്ഞതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. കലക്ടര്‍ എത്തി റോഡിെൻറ േശാച്യാവസ്ഥ സംബന്ധിച്ച് തീരുമാനം ഉണ്ടായതിനുശേഷം ബസ്മാറ്റിയാല്‍ മതിയെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവർത്തകര്‍ പ്രതിഷേധത്തിലേക്ക് നീങ്ങി. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘവുമായി സംഘർഷം ഉടലെടുക്കുകയായിരുന്നു. എസ്.െഎ റെമിന്‍ അസഭ്യം പറഞ്ഞ് സനോജിെൻറ വയറ്റില്‍ ചവിട്ടിയതായി കോണ്‍ഗ്രസ് പ്രവർത്തകര്‍ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് ഒല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.സി.സി വൈസ്പ്രസിഡൻറ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ജെയ്ജു സെബാസ്റ്റ്യന്‍, നന്ദന്‍ കുന്നത്ത്, വി.വി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം..(1) കമ്പനിപടിയില്‍ ബസ് താഴ്ന്നതിനെ തുടര്‍ന്ന് കോൺഗ്രസുകാരും െപാലീസുമായുണ്ടായ സംഘര്‍ഷം (2) ഒല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ മാര്‍ച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story