Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:05 AM IST Updated On
date_range 22 Jun 2018 11:05 AM ISTഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: സ്വകാര്യ ബസ് നിയന്ത്രണം വിട്ടു ദുരന്തം ഒഴിവായി വൈദ്യുതി കാലിലും മതിലിലും ഇടിച്ചു ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
കേച്ചേരി: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു. കുന്നംകുളം -തൃശൂർ റോഡിൽ കേച്ചേരി പെട്രോൾ പമ്പിനു സമീപത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിൽ നിന്ന് പാവറട്ടിയിലേക്ക് വന്ന വത്സൻ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെതുടർന്ന് ബസ് ഡ്രൈവർ മറ്റം സ്വദേശി സനിലി (40) നെ പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ നിറച്ച് യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഡ്രൈവർക്ക് ഉണ്ടായ അപസ്മാരലക്ഷണത്തെ തുടർന്ന് നിയന്ത്രണം വിട്ട് ഇടതു വശത്തേക്ക് പാഞ്ഞു കയറി വൈദ്യുതി പോസ്റ്റിലും തുടർന്ന് മതിലിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി കാലിലെ കമ്പികൾ പൊട്ടി ബസിന് മുകളിലേക്ക് വീണെങ്കിലും വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അമിത വേഗതയിലുള്ള ബസ് നിയന്ത്രണം വിട്ട് വരുന്നതുകണ്ട് ഒതുക്കി നിറുത്തിയ പെട്ടി ഓട്ടോയിലും ബസ് തട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story