Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക സംഗീത ദിനത്തിൽ...

ലോക സംഗീത ദിനത്തിൽ ആലാപന വിരുന്നുമായി എയ്ഞ്ചൽ മരിയ

text_fields
bookmark_border
തൃശൂർ: ലോക സംഗീത ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത സിനിമകളിലെ 51 ഗാനങ്ങളുടെ ആലാപനവുമായി ഒമ്പതാം ക്ലാസുകാരി. തൃശൂർ നളന്ദ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ട്രസ്റ്റ് യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി യുവഗായിക എയ്ഞ്ചൽ മേരിയാണ് ഗാനങ്ങൾ ആലപിക്കുന്നത്. വ്യാഴാഴ്ച രാവിലെ 11ന് സാഹിത്യ അക്കാദമി ഹാളിൽ ചെമ്പൂക്കാവ് സേക്രട്ട് ഹാർട്ട് ചർച്ചിലെ ഫാ. വിൻസൻറ് ചിറ്റിലപ്പിള്ളി തിരിതെളിക്കുന്നതോടെ സംഗീത പരിപാടി തുടങ്ങുമെന്ന് നളന്ദ ഡയറക്ടർ വി.എ. സജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നു വരെ ഗാനാലാപനം നടക്കും. 3.30ന് സാംസ്കാരിക സന്ധ്യ ഗായിക മീര രണദേവ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ മോഹൻ സിത്താര അനുഗ്രഹ പ്രഭാഷണം നടത്തും. നടൻ നന്ദകിഷോർ അധ്യക്ഷത വഹിക്കും. വൈകീട്ട് 4.30ന് ഗാനാലാപനം. സെക്രട്ടറി സജീഷ് കുട്ടനെല്ലൂർ, എയ്ഞ്ചൽ മരിയയുടെ മാതാപിതാക്കളായ എ.ജെ. തോമസ്, സ്മിത തോമസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story