Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാതിൽപടി...

വാതിൽപടി വിതരണത്തിനെത്തിയ േറഷൻ മട്ട അരിയിൽ ചെള്ളും പുഴുക്കളും

text_fields
bookmark_border
തൃശൂർ: റേഷൻകടകളിലേക്ക് വാതിൽപടി വിതരണത്തിനായി കൊണ്ടുവന്ന മട്ടഅരിയിൽ നിറയെ ചെള്ളും പുഴുക്കളും. മില്ലുകളിൽനിന്ന് തൃശൂർ താലൂക്കിലെ 300 റേഷൻകടകളിലേക്ക് വിതരണത്തിനായി കുരിയച്ചിറ വെയർഹൗസിൽ എത്തിച്ച അരിയിലാണ് ചെള്ളും പുഴുക്കളും കണ്ടെത്തിയത്. ബുധനാഴ്ച എത്തിയ അരി പരിശോധിച്ച ക്വാളിറ്റി കൺേട്രാളർ ഇൗ അരി ലോറികളിൽനിന്ന് ഇറക്കാൻ അനുവദിച്ചില്ല. മൂന്നു ലോഡുകൾ തിരിച്ചയക്കുകയും ചെയ്തു. 10ലോഡ് അരിയാണ് കുരിയച്ചിറ വെയർഹൗസിൽ ബുധനാഴ്ച രാവിലെ കാലടിയിൽനിന്ന് എത്തിച്ചത്. പിന്നാലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. കനത്ത മഴയായതിനാൽ ഒേരാ ലോഡും പരിശോധിക്കുന്നതിന് മണിക്കൂറുകൾ എടുത്തു. ഒരു ലോഡിൽ 200 ചാക്കുകളെങ്കിലും ഉണ്ടാവും. ഇവ ഒാരോന്നും പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ഏറെ സമയവും വേണ്ടി വന്നു. ചൊവ്വാഴ്ചയും സമാനമായ അരിയാണ് വെയർഹൗസിൽ എത്തിയത്. സിവിൽ സപ്ലൈസ് കോർപറേഷൻ കർഷക സംഘങ്ങളിൽ നിന്നും സംഭരിക്കുന്ന നെല്ല് വിവിധ സ്വകാര്യമില്ലുകളാണ് അരിയാക്കി തിരിച്ചുനൽകുന്നത്. താലൂക്കുകളിലെ അലോട്ട്മ​െൻറ് അനുസരിച്ച് മില്ലുകൾ അരി വിതരണം നടത്തുകയാണ് പതിവ്. പലപ്പോഴും നല്ല മട്ട മറിച്ചുവിറ്റ്പകരം മോശം അരിയാണ് കൊടുക്കാറുള്ളത്. പക്ഷേ, ചെള്ളും പുഴുവും നിറഞ്ഞ് ഉപയോഗശൂന്യമായ അരി ലഭിക്കുന്നത് ആദ്യമാണ്. ജൂൺ മുതൽ പഴയ ചാക്കിലാണ് തൃശൂർ താലൂക്കിൽ അരി ലഭിക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിന് നെല്ല് അരിയാക്കി നൽകുന്ന മില്ലുകൾ പുതിയ ചാക്ക് ഉപയോഗിക്കണമെന്നാണ് കരാർ. അതുകൊണ്ട് തന്നെ മട്ട അരി നല്ല ചാക്കിൽ കൃത്യമായ തൂക്കത്തിൽ ലഭിച്ചിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് ജൂണിൽ പഴയചാക്കിൽ അരി നൽകിയത്. ഹുക്ക് ഇട്ടുപിടിച്ചാൽ ചാക്ക് കീറുന്ന സാഹചര്യമാണ്. ചാക്കി​െൻറ അകം പരിശോധിച്ചാൽ മില്ലി​െൻറ എംബ്ലവും കാണാം. തമിഴ്നാട് അടക്കമുള്ള മില്ലുകളിൽ നിന്നും പഴകിയ അരി ഇങ്ങോട്ട് കയറ്റി അയച്ച് നല്ല അരി തട്ടിയെടുത്തതായി സംശയിക്കുന്നതായി റേഷൻ വ്യാപാരികൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story