Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോകകപ്പ്​ ലഹരിയായി...

ലോകകപ്പ്​ ലഹരിയായി പന്തുതട്ടുന്ന റോബോട്ട്​

text_fields
bookmark_border
എടവിലങ്ങ്: ഫുട്ബാൾ ഭ്രാന്തിന് രൂപങ്ങൾ പലതാണ്. സൈക്കിൾ മെക്കാനിക് മാനേങ്കരി നിസാറി​െൻറ ഫുട്ബാൾ ഭ്രാന്ത് അവതരിച്ചത് യന്ത്രമനുഷ്യനായിട്ടാണ്. ഇൗ തീരദേശഗ്രാമത്തി​െൻറ ഇപ്പോഴത്തെ ചർച്ചയും ആവേശവും കൗതുകവുമെല്ലാം എടവിലങ്ങ് ചന്തയിൽ ബ്രസീലി​െൻറ ജഴ്സിയണിഞ്ഞ് ബൂട്ട് ഉപയോഗിച്ച് പന്ത് തട്ടുന്ന കളിക്കാരൻ റോബോട്ട് ആണ്. തിരക്കൊഴിഞ്ഞ നേരമില്ലാത്ത ത​െൻറ സൈക്കിൾ വർക്ക് ഷോപ്പിലെ പണിക്കിടയിൽനിന്ന് സമയം ഉൗരിയെടുത്ത് നിസാർ ലോക കാൽപന്ത് മേളയിലെ ത​െൻറ കൈയൊപ്പ് ചാർത്തിയത് ഇൗ യന്ത്രമനുഷ്യനെ നിർമിച്ചുകൊണ്ടാണ്. മൈതാനത്തി​െൻറ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രതലത്തിൽ കമ്പിയിൽ കോർത്തുനിൽക്കുന്ന പന്ത് റോബോർട്ട് വലതുകാൽ ഉപയോഗിച്ച് വൈദ്യുതിയുടെ സഹായത്തോടെ തട്ടിയകറ്റും. ഇടതുകാലിൽ നിലയുറപ്പിച്ച റോബോർട്ടി​െൻറ വലതുകാൽ പന്തുതട്ടുന്നതിനായി ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. 'മാസ് മാജിക്'എന്നാണ് നിസാർ ഇതിനിട്ട പേര്. 350 വാട്സുള്ള ഹെവിമോട്ടറാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സംഭവം വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും ചെലവ് അൽപം കൂടുതലാണ്- 5,500. എന്നാലെന്താ? എടവിലങ്ങ് ചന്തയിലെ മാസ് സൈക്കിൾ വർക്ക്സ് സ്ഥാപത്തിൽ പന്തു തട്ടുന്ന താരം തല ഉയർത്തി തന്നെ നിലകൊള്ളുന്നത് അയാളുടെ മാത്രമല്ല, നാടി​െൻറതന്നെ അഭിമാനമായിരിക്കുകയാണ്. ജോലിത്തിരക്കിനിടെ കഴിഞ്ഞ പത്തിന് തുടങ്ങി 18നാണ് നിസാറി​െൻറ റോബേർട്ട് ഗോളടി തുടങ്ങിയത്. ഏതാനും മാസം മുമ്പ് ചന്തയിലെ പച്ചക്കറി വ്യാപാരി വേണുവി​െൻറ പുതിയ കട ഉദ്ഘാടനത്തിന് ചെണ്ട കൊട്ടുന്ന യന്തിരനെയും നിർമിച്ച് നാട്ടുകാരെ നിസാർ വിസ്മയിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story