Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:23 AM IST Updated On
date_range 21 Jun 2018 11:23 AM ISTസ്നേഹ സ്പർശം
text_fieldsbookmark_border
തൃശൂർ: വാർധക്യ കാലത്ത് ഒറ്റപ്പെടുത്തി തിരസ്ക്കരിക്കേണ്ടവരല്ല മാതാപിതാക്കളെന്നും തീഷ്ണമായ ജീവിതാനുഭവങ്ങളുടെയും വേർപെടുത്താനാകാത്ത രകതബന്ധത്തിെൻറയും അമൂല്യ നിലവറകളാണ് അവരെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. 'ഗ്രീൻകെയർ ഫൗണ്ടേഷ'െൻറ ആഭിമുഖ്യത്തിൽ 'സ്നേഹസ്പർശത്തിെൻറ' പേരിൽ രാമവർമപുരം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം നടത്തിയ പെരുന്നാൾ കുടുംബസംഗമവും പുതുവസ്ത്ര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തേവാസികൾക്കുള്ള പുതുവസ്ത്രങ്ങൾ സൂപ്രണ്ട് പ്രതാപ്കുമാർ ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റംഗം ഇ.പി. കമറുദ്ദീനിൽനിന്ന് ഏറ്റുവാങ്ങി. ജില്ല ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ പെരുന്നാൾ സന്ദേശം നൽകി. 'ഗ്രീൻകെയർ ഫൗണ്ടേഷൻ' ചെയർമാൻ എ.എ. സൈനുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജലീൽ വലിയകത്ത്, പി.എ. അഷറഫ്, ആർ.കെ. സിയാദ്, കെ.എ. തൻസീം, സലാം മന്ദലംകുന്ന്, വി.എ. നൗഷാദ് ബാവ, എ.യു. ബഷീർ ഹാജി, കെ.എം. ഷാഹുൽഹമീദ്, എൻ.എം. അലിക്കുട്ടി, എം.എം. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ചീഫ് കോഒാഡിനേറ്റർ അസീസ് താണിപ്പാടം സ്വാഗതവും ജനറൽ കൺവീനർ എ.ബി. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story