Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:20 AM IST Updated On
date_range 21 Jun 2018 11:20 AM ISTമെഡിക്കൽ-എൻജി. പ്രവേശന പരീക്ഷ: ആദ്യ ആയിരത്തിൽ ജില്ലയിൽനിന്ന് 145
text_fieldsbookmark_border
തൃശൂർ: സംസ്ഥാന മെഡിക്കൽ- എൻജിനീയറിങ് പരീക്ഷയിലെ ആദ്യ 1000 റാങ്കുകാരുടെ പട്ടികയിൽ ജില്ലയിൽനിന്ന് 145 വിദ്യാർഥികൾ. ഫാർമസിയിൽ രണ്ടാം റാങ്ക് നേടിയ വരന്തരപ്പിള്ളി വരാക്കര കൊറ്റം ഹൗസിൽ അമൽ പി. ജോൺസൺ, എൻജിനീയറിങ്ങിൽ നാലാം റാങ്ക് ലഭിച്ച പേരാമ്പ്ര ആലപ്പാട്ട് ഹൗസിൽ നിക്കോളാസ് ഫ്രാൻസിസ് ആലപ്പാട്ട് എന്നിവർ ജില്ലയുടെ അഭിമാനമായി. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്ത് 48937 വിദ്യാർഥികൾ റാങ്ക് ലിസ്്റ്റിൽ ഇടം നേടിയപ്പോൾ ജില്ലയിൽ നിന്ന് 4314 പേരാണുള്ളത്. ആദ്യ ആയിരത്തിൽ ജില്ലയിൽ നിന്ന് 72 വിദ്യാർഥികളാണുള്ളത്. എൻജിനീയറിങ് എൻട്രൻസ് പരീക്ഷക്ക് സംസ്ഥാനതലത്തിൽ 90233 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 58268 പേർ യോഗ്യത നേടി. ആദ്യ ആയിരം പേരുടെ പട്ടികയിൽ ഇടം നേടിയ 73 പേരടക്കം 4465 പേരാണ് ജില്ലയിൽ നിന്ന് എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയത്. ആദ്യ ആയിരം പേരുടെ പട്ടികയിൽ മെഡിക്കൽ എൻട്രൻസിൽ എഴാം സ്ഥാനവും എൻജിനീയറിങ്ങിൽ ആറാം സ്ഥാനവുമാണ് ജില്ലക്ക്. മെഡിക്കൽ എൻട്രൻസിൽ ആദ്യ ആയിരത്തിൽ ഇടം നേടിയ കുട്ടികളുടെ എണ്ണത്തിൽ 170 പേരുമായി മലപ്പുറം ജില്ലയും എൻജിനീയറിങ്ങിൽ 165 പേരുമായി എറണാകുളം ജില്ലയുമാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story