Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരു മരം മുറിച്ചാൽ...

ഒരു മരം മുറിച്ചാൽ അഞ്ച്​ മരത്തൈ നടണം -കോടിയേരി

text_fields
bookmark_border
പുതുക്കാട്: പ്രകൃതിയെ തൊടാൻ പാടില്ലെന്ന പരിസ്ഥിതി മൗലികവാദം സി.പി.എമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മനുഷ്യ​െൻറ നിലനിൽപ്പിനും മുന്നോട്ടു പോക്കിനും ആവശ്യമായി പരിമിതമായി പ്രകൃതിയെ വിനിയോഗിക്കണം. ഒരു മരം മുറിച്ചാൽ അഞ്ച് മരം നടണം. നട്ടാൽ മാത്രം പോര സംരക്ഷിക്കുകയും വേണം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസന കാഴ്ചപ്പാടാണ് സി.പി.എമ്മിേൻറതെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂർ ഏരിയ കമ്മിറ്റിയുടെ മണലിക്കൊരു തണൽ എന്ന പുഴ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. മനുഷ്യ​െൻറ നിലനിൽപ്പിനാവശ്യമായത് മാത്രം വിനിയോഗിക്കണം. ഇല്ലെങ്കിൽ പ്രകൃതി നശിക്കും. ഇതിന് അനുവദിക്കരുത്. ഭാവി തലമുറകൾക്ക് വേണ്ടി കരുതലും ജാഗ്രതയും വേണം. മുതലാളിത്തം പ്രകൃതി വിഭവങ്ങൾ കൊള്ളയടിച്ച് സമ്പത്ത് കുന്നുകൂട്ടുകയാണ്. അതിനാൽ പ്രകൃതിസംരക്ഷണം തൊഴിലാളി വർഗത്തി​െൻറ കടമയായി മാറുകയാണ്. എൽ.ഡി.എഫ് സർക്കാരി​െൻറ ഹരിത കേരളം പദ്ധതി ലക്ഷ്യമിടുന്നത് മുഴുവൻ കുളങ്ങളും തോടുകളും കിണറുകളും സംരക്ഷിക്കാനാണ്. അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കണം. ഭാവിയിൽ ഒരിക്കലും കൃഷി ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം യാഥാർഥ്യബോധത്തോടെ പരിശോധിക്കണം. നിരവധി കൃഷിഭൂമികൾ കരഭൂമികളായി മാറിയിട്ടുണ്ട്. കടൽ സംരക്ഷണവും പ്രധാനമാണ്. കടലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നുണ്ട്. മണ്ണിനെയും ഭൂമിയെയും വീണ്ടെടുക്കാൻ ജനകീയ മുന്നേറ്റം വളർത്തിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story